1 GBP = 103.70

ഇന്ത്യയിൽ ഒറ്റദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന

ഇന്ത്യയിൽ  ഒറ്റദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 29,429 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒൻപതരലക്ഷത്തോടടുക്കുകയാണ്. 9,36,181 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് 5,92,032 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 3,19,840 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് കുറവാണെങ്കിലും രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 582 മരണങ്ങളാണ്. 24,309 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more