1 GBP = 104.19
breaking news

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതർ ഉയരുന്നു; രോ​ഗികൾ നാൽപ്പത്തിയൊൻപത് ലക്ഷത്തിലേക്ക്

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതർ ഉയരുന്നു; രോ​ഗികൾ നാൽപ്പത്തിയൊൻപത് ലക്ഷത്തിലേക്ക്

രാജ്യത്ത് ആശങ്ക ഉർത്തി കോവിഡ് രോ​ഗവ്യാപനം അതിവേ​ഗം കുതിച്ചുയരുന്നു. ദിനം പ്രതിയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം തൊണ്ണൂറായിരം കവിഞ്ഞ് ഉയരുമ്പോൾ അൻപത് ലക്ഷമെന്നതിലേക്ക് രാജ്യത്തെ രോ​ഗികളുടെ എണ്ണമെത്താൻ രണ്ട് ദിവസം മതിയാവും.

ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 48, 46,427 കോവിഡ് രോ​ഗികളാണുള്ളത്. പതിമൂന്നു സംസ്ഥാനങ്ങളിൽ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

കോവിഡ് മരണ നിരക്ക് ഉയരുന്നത് രാജ്യത്ത് ഭീഷണിയാവുകയാണ്. ഒരു ദിവസം ആയിരത്തിന് മുകളിലാണ് കോവിഡ് മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 79,722 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

രാജ്യത്തെ കോവിഡ് രോഗികളിൽ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച പ്രതിദിന വർദ്ധന കുറഞ്ഞത് ആശ്വാസമാണ്. ‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more