1 GBP = 103.60
breaking news

ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന

യുനൈറ്റഡ്​ നേഷൻസ്​: ഇന്ത്യയിൽ കോവിഡ്​ വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന്​ സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്​ട്രീയ കൂടിച്ചേരലുകളാണെന്ന്​ ലോകാരോഗ്യ സംഘടന. രാജ്യത്തെ കോവിഡ്​ വ്യാപന അവലോകന റിപ്പോർട്ടിലാണ്​ ഡബ്ല്യൂ. എച്ച്​.ഒയുടെ പരാമർശം.

​െതക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ്​ ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്​ടോബറിലാണ്​ ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​തത്​. 

ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിനും മരണനിരക്കിനും കാരണമാകുമെന്നും ​േലാകാരോഗ്യ സംഘടന പറയുന്നു. 

ആഗോള കോവിഡ്​ കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്​. മരണനിരക്കിൽ 30 ശതമാനവും. ഇത്​ അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more