1 GBP = 103.25
breaking news

തോ​ൽ​വി​യി​ലും ത​ല​താ​ഴ്​​ത്താ​തെ ഇ​ന്ത്യ; ച​രി​ത്ര ഗോ​ൾ ജാ​ക്സ​ണി​ലൂ​ടെ

തോ​ൽ​വി​യി​ലും ത​ല​താ​ഴ്​​ത്താ​തെ ഇ​ന്ത്യ; ച​രി​ത്ര ഗോ​ൾ ജാ​ക്സ​ണി​ലൂ​ടെ

ന്യൂ​ഡ​ല്‍ഹി: ഗാ​ല​റി​ക​ളി​ല്‍ ആ​വേ​ശ​ത്തി​​​​െൻറ തീ​പ്പൊ​രി വി​ത​റി​യ പോ​രാ​ട്ട​ത്തി​ല്‍ ക​രു​ത്ത​രാ​യ കൊ​ളം​ബി​യ​യോ​ടും അ​വ​സാ​ന ശ്വാ​സം വ​രെ പൊ​രു​തി ഇ​ന്ത്യ പ​ത​റി വീ​ണു. അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​​​​െൻറ ഗ്രൂ​പ് എ ​മ​ത്സ​ര​ത്തി​ല്‍ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ശ​ക്തി​ക​ളെ അ​മ്പ​ര​പ്പി​ച്ച കൗ​മാ​ര​ക്കൂ​ട്ടം ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ളി​​​​െൻറ ഭാ​വി​പ്ര​തീ​ക്ഷ​ക​ളാ​ണ് ത​ങ്ങ​ളെ​ന്ന് ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തെ സാ​ക്ഷി​നി​ര്‍ത്തി ഒ​രി​ക്ക​ല്‍ക്കൂ​ടി വി​ളി​ച്ചു​പ​റ​ഞ്ഞു. പ​രി​ച​യ സ​മ്പ​ത്തി​ലും മെ​യ്ക്ക​രു​ത്തി​ലും ക​ളി​മി​ക​വി​ലും ഒ​രു​പാ​ട് മു​ന്നി​ലു​ള്ള ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ശ​ക്തി​ക​ളോ​ട് പ​രി​ച​യ​ക്കു​റ​വ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് വി​ന​യാ​യ​ത്. സ​മ​നി​ല ഗോ​ള്‍ നേ​ടി​യ സ​മ​യ​ത്ത് പ്ര​തി​രോ​ധം കാ​ക്കാ​ന്‍ മ​റ​ന്നു​പോ​യ അ​വ​ര്‍ക്ക് ന​ഷ്​​ട​മാ​യ​ത് ച​രി​ത്രം. ബാ​റി​ന് കീ​ഴി​ല്‍ ജ്വ​ലി​ച്ച് നി​ന്ന ധീ​ര​ജും പ്ര​തി​രോ​ധ​ത്തി​ല്‍ കോ​ട്ട​കെ​ട്ടി​യ അ​ന്‍വ​ര്‍ അ​ലി​യും ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ ജാ​ക്​​സ​ണു​മാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യു​ടെ ചെ​റു​ത്തു​നി​ല്‍പ് ന​യി​ച്ച​ത്. അ​വ​സ​രം കി​ട്ടി​യ​പ്പോ​ഴൊ​ക്കെ അ​ഭി​ജി​ത്തും റ​ഹിം അ​ലി​യും ജാ​ക്സ​ണു​മെ​ല്ലാം കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ​ത്തെ കീ​റി​മു​റി​ച്ചു. മു​ന്‍നി​ര​ക്കാ​ര​ന്‍ യു​വാ​ന്‍ പെ​ന​ലോ​സ​യാ​ണ് വി​ജ​യി​ക​ളു​ടെ ര​ണ്ടു ഗോ​ളും നേ​ടി​യ​ത്.

ടീ​മി​ല്‍ അ​പ്ര​തീ​ക്ഷി​ത മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​മേ​രി​ക്ക​ക്കെ​തി​രാ​യ ച​രി​ത്ര​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ നാ​ലു പേ​രെ കോ​ച്ച് ലൂ​യി​സ് നോ​ര്‍ട്ട​ണ്‍ ഡി​മാ​റ്റി​സ് പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കാ​ണി​ക​ളെ ഒ​ന്ന​ട​ങ്കം കൈ​യി​ലെ​ടു​ത്ത കോ​മ​ള്‍ ത​ട്ട​ല്‍, അ​നി​കേ​ത്, ജി​തേ​ന്ദ​ര്‍ സി​ങ്, സു​രേ​ഷ് വാ​ങ്ജം എ​ന്നി​വ​ര്‍ക്ക് പ​ക​രം പ്ര​തി​രോ​ധ​ത്തി​ല്‍ ബോ​റി​സ് താ​ങ്ജ​മി​നെ​യും ന​മി​ത് ദേ​ശ്പാ​ണ്ഡെ​യെ​യും മ​ധ്യ​നി​ര​യി​ല്‍ ജാ​ക്സ​ണെ​യും മു​ന്നേ​റ്റ നി​ര​യി​ല്‍ റ​ഹിം അ​ലി​യെ​യും അ​ണി​നി​ര​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more