1 GBP = 103.81

ഇന്ത്യ- ചൈന സംഘര്‍ഷം: അതിര്‍ത്തിയിലെ തന്ത്രപ്രധാന റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കി ഇന്ത്യ

ഇന്ത്യ- ചൈന സംഘര്‍ഷം: അതിര്‍ത്തിയിലെ തന്ത്രപ്രധാന റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കി ഇന്ത്യ

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി റോഡ് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് പ്രതിരോധ മന്ത്രാലയം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. 61 തന്ത്രപ്രധാന റോഡുകളുടെ നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ 3,409 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം.

ഇത് പരിഹരിക്കാനായി സാമ്പത്തിക, ഭരണകാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ബിആര്‍ഓയ്ക്ക് നല്‍കും. ഇത് പ്രകാരം റോഡ് നിര്‍മ്മാണത്തിനുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനായി 100 കോടി വരെ ചിലവഴിക്കാന്‍ ബിആര്‍ഓ ഡയറക്ടര്‍ ജനറലിന് അംഗീകാരം ലഭിക്കും. നിലവില്‍ ഇത് 10.5 കോടി വരെയാണ്. 705 കോടി തദ്ദേശീയമായ യന്ത്രസാമഗ്രികള്‍ വാങ്ങാനും മൂന്ന് കോടി ഇറക്കുമതി ചെയ്യുന്നവയ്ക്കായി ഉപയോഗിക്കാമെന്ന രീതിയ്ക്കാണ് മാറ്റം വരുന്നത്.

മാത്രമല്ല ദേശീയപാത അതോറിറ്റിയെ പോലെ വമ്പന്‍ നിര്‍മ്മാണ കമ്പനികളെ റോഡ്‌നിര്‍മ്മാണം ഏല്‍പ്പിക്കാനും ബിആര്‍ഓയ്ക്ക് അനുമതി ലഭിക്കും. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിരന്തരം സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനായി ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതി വ്യവസ്ഥയും ഉദാരമാക്കി. ഇത് പ്രകാരം 50 കോടിവരെയുള്ള പദ്ധതികള്‍ക്ക് ചീഫ് എഞ്ചിനിയര്‍ക്ക് അനുമതി നല്‍കാവുന്നതാണ്. നേരത്തെ ഇത് 10 കോടി ആയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more