1 GBP = 103.12

ഇ​ന്ത്യ​യി​ൽ ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഇ​ന്ത്യ​യി​ൽ ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യി​ൽ ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം, മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം തു​ട​ങ്ങി ഡ​സ​നി​ലേ​റെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ്​ യു.​എ​സ്​ കോ​ൺ​ഗ്ര​സി​ലേ​ക്കാ​യി വി​ദേ​ശ​കാ​ര്യ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ ‘രാ​ജ്യ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വൃ​ത്തി​ക​ൾ 2020’ എ​ന്ന റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​​ത്തു​ന്ന​ത്.

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ആ​ദ്യ മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ർ​ട്ടാ​ണി​ത്. ഇ​ന്ത്യ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ ജ​മ്മു-​ക​ശ്​​മീ​രി​ലെ സ്​​ഥി​തി റി​പ്പോ​ർ​ട്ടി​ൽ​ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യു​ന്നു. ക​ശ്​​മീ​രി​ൽ സാ​ധാ​ര​ണ നി​ല തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ​ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, ചി​ല പൊ​ലീ​സ്, ജ​യി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ​കൊ​ല​പാ​ത​ക​ങ്ങ​ളും അ​റ​സ്​​റ്റും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​​​ന്ത്ര​ണ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​​ കു​റ്റ​പ്പെ​ടു​ത്തു​ന്നു. 

ക​ശ്​​മീ​രി​ൽ സു​ര​ക്ഷ​ക്കും ആ​ശ​യ​വി​നി​മ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ സാ​വ​ധാ​നം നീ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​മു​ഖ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ ഇ​തി​ന​കം മോ​ചി​പ്പി​ച്ചു. ഇ​ൻ​റ​ർ​നെ​റ്റ്​ സൗ​ക​ര്യം ഭാ​ഗി​ക​മാ​യി പു​നഃ​സ്​​ഥാ​പി​ച്ചു. അ​തേ​സ​മ​യം, 4ജി ​സൗ​ക​ര്യ​ങ്ങ​ൾ ക​ശ്​​മീ​രി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ല​ഭ്യ​മ​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​യി മ​ണ്ഡ​ല​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന്​ ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

ഭ​ര​ണ​ത്തി​‍െൻറ എ​ല്ലാ മേ​ഖ​ല​ക​ളേ​യും അ​ഴി​മ​തി ഗ്ര​സി​ച്ച​താ​യി പ​റ​യു​ന്ന റി​പ്പോ​ർ​ട്ട്​ രാ​ഷ്​​്ട്രീ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ​ക്കും എ​ൻ.​ജി.​ഒ​ക​ൾ​ക്കും ക​ടു​ത്ത നി​യ​​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​പി​ക്കു​ന്നു. സ്​​തീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. മ​ത സ്വാ​ത​ന്ത്ര്യം ലം​ഘി​ക്കു​ന്ന​തി​നോ​ട്​ സ​ർ​ക്കാ​ർ സ​ഹി​ഷ്​​ണു​ത പു​ല​ർ​ത്തു​ന്നു. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​വേ​ച​ന​വും അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. നി​ർ​ബ​ന്ധ ബാ​ല​വേ​ല, അ​ടി​മ​വേ​ല എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ടെ​ന്നും യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​‍െൻറ റി​പ്പോ​ർ​ട്ട്​​ കു​റ്റ​പ്പെ​ടു​ത്തു​ന്നു. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും അ​ഭി​ഭാ​ഷ​ക​രേ​യും സ​മൂ​ഹ മാ​ധ്യ​മ ആ​ക്​​ടി​വി​സ്​​റ്റു​ക​ളേ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​​ അ​ഡ്വ. പ്ര​ശാ​ന്ത്​ ഭൂ​ഷ​ണ്​ എ​തി​രാ​യ കോ​തി​യ​ല​ക്ഷ്യ കേ​സും ‘ദ ​വ​യ​ർ’ എ​ഡി​റ്റ​ർ സി​ദ്ധാ​ർ​ഥ വ​ര​ദ​രാ​ജി​നെ​തി​രാ​യ പ​രാ​തി​യും പ്ര​േ​ത്യ​കം പ​രാ​മ​ർ​​ശി​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more