1 GBP = 104.17

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് ; പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ഫൈനലില്‍

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് ; പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ ടീം ഫൈനലില്‍. പാക്കിസ്ഥാനെ 203 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം ഫൈനലില്‍ പ്രവേശിപ്പിച്ചത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുക ഓസ്‌ട്രേലിയയാണ്.

ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്റെ മികവാണ് ഇന്ത്യക്കു തുണയായത്. റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. ബാറ്റിങ്ങില്‍ പാക്കിസ്ഥാന്റെ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത് റൊഹൈല്‍ നാസിര്‍(18), സാദ് ഖാന്‍(15), മുഹമ്മദ് മൂസ(11).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more