1 GBP = 103.80
breaking news

ശത്രുവിനെ ചാരമാക്കുന്ന അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ മുന്നേറ്റം

ശത്രുവിനെ ചാരമാക്കുന്ന അഗ്നി -5 മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ മുന്നേറ്റം

ന്യൂഡല്‍ഹി: ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ കഴിയുന്നതും, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതുമായ അഗ്‌നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് രാവിലെയാണ് മിസൈല്‍ വിക്ഷേപിച്ചത്. 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 50 ടണ്‍ ആണ് ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള അണ്വായുധങ്ങള്‍ യുദ്ധമുഖത്ത് എത്തിക്കാന്‍ ശേഷിയുള്ളതുമാണ് അഗ്‌നി -5 മിസൈല്‍. 5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അഗ്‌നി-5 വിക്ഷേപണം വിജയകരമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു. മിസൈല്‍ വിക്ഷേപണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും സ്ഥിരീകരിച്ചു.

ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധിക്കും. അഗ്‌നി ശ്രേണിയില്‍പ്പെടുന്ന ദീര്‍ഘദൂര മിസൈലിലെ അഞ്ചാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. 2012 ഏപ്രില്‍19നായിരുന്നു ആദ്യ പരീക്ഷണം. 2013, 2015, 2016 വര്‍ഷങ്ങളില്‍ മൂന്നു പരീക്ഷണങ്ങളും നടന്നിരുന്നു.

2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി-5. ഇത് സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സുപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. അഗ്‌നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്. അഗ്‌നി-3 വരെയുള്ളവ പാക്കിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്‌നി-4, അഗ്‌നി-5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more