1 GBP = 104.06

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2021-22 മൂല്യ നിർണയ വർഷത്തെ റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ആദായ നികുതി വകുപ്പ് ദീർഘിപ്പിച്ചത്.

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ റിട്ടേൺ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി. റിട്ടേൺ സമർപ്പിക്കാൻ നേരത്തെ 2021 ഡിസംബർ 31 വരെയായിരുന്നു സമയം നൽകിയിരുന്നത്.

2020-21 സാമ്പത്തിക വർഷത്തെ ടാക്‌സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിനും പ്രൈസിംഗ് ഓഡിറ്റ് റിപ്പോർട്ട് കൈമാറുന്നതിനുമുള്ള സമയപരിധി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more