1 GBP = 104.06

വർദ്ധിത കരുത്തിന്റെ പത്തുവർഷങ്ങൾ പൂർത്തിയാക്കി യുക്മ.

വർദ്ധിത കരുത്തിന്റെ പത്തുവർഷങ്ങൾ പൂർത്തിയാക്കി യുക്മ.

വർദ്ധിത കരുത്തോടെ പത്തു സംവത്സരങ്ങൾ പൂർത്തിയാക്കിയ ചരിത്രം ലോക പ്രവാസി ദേശീയ സംഘടനകളിൽ യുക്മക്ക് മാത്രം സ്വന്തമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പറഞ്ഞു. യുക്മ യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിണൽ കലാമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 ൽ ജന്മമെടുത്ത സംഘടന പ്രവാസി സമൂഹത്തിനാകെ അഭിമാനകരമായ നിരവധി പദ്ധതികൾ ഏറ്റെടുത്തു മാതൃക ആയിട്ടുണ്ട്. നേപ്പാൾ ചാരിറ്റി അപ്പീൽ, സാന്ത്വനം പദ്ധതി, നാടിൻറെ സാംസ്ക്കാരിക തനിമയോടെ സംഘടിപ്പിച്ച “കേരളാപൂരം വള്ളംകളി” മത്സരം, ബ്രിട്ടന്റെ മണ്ണിൽ മറ്റൊരു മലയാള നാട് തീർത്തുകൊണ്ട് വർഷാവർഷം സംഘടിപ്പിക്കുന്ന മലയാണ്മയുടെ മഹോത്സവങ്ങളായ യുക്മ കലാമേളകൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം, “സ്നേഹക്കൂട്” ഭവനനിർമ്മാണ അപ്പീൽ അങ്ങനെ പോകുന്നു യുക്മയുടെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ പട്ടിക.

അംഗ അസ്സോസിയേഷനുകളെ കേന്ദ്രീകരിച്ചുള്ള ആദ്യ കാല പ്രവർത്തനങ്ങളിൽ നിന്ന് തുടങ്ങി, ഇന്ന് യു കെ മലയാളികളുടെ പൊതു സംഘടനാ എന്ന നിലയിലേക്ക് യുക്മ വളർന്നിട്ടുണ്ടെങ്കിൽ അത് ഈ പ്രവാസി സമൂഹത്തിന്റെ വിജയമാണ്. പത്തിന്റെ നിറവിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാം ഒരു സുപ്രഭാതം നേടിയെടുത്ത നേട്ടങ്ങൾ അല്ല എന്ന് പറയുവാൻ അഭിമാനം മാത്രമേയുള്ളൂവെന്ന് മാമ്മൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

റീജിയണൽ പ്രസിഡന്റ് കിരൺ സോളമന്റെ അദ്ധ്യക്ഷതയിൽ മുഖ്യാതിഥിയായ യുക്മ നാഷണൽ പ്രസിഡന്റ് മാമൻ ഫിലിപ്പ് കലാമേള ഉത്‌ഘാടനം ചെയ്തു. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബ്, നാഷണൽ ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവർ ആശംസ പ്രസംഗം നടത്തി. റീജിയണൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം സ്വാഗതവും കീത്ത്ലീ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ രഞ്ജു തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more