1 GBP = 103.74
breaking news

ഇമ്രാൻഖാൻ സർക്കാർ ഓഗസ്റ്റ് 14ന് അധികാരമേൽക്കും?

ഇമ്രാൻഖാൻ സർക്കാർ ഓഗസ്റ്റ് 14ന് അധികാരമേൽക്കും?

പാകിസ്താൻ തെരഞ്ഞെടുപ്പിലെ അന്തിമ ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഓഗസ്റ്റ് 14ന് ചുമതലയേൽക്കും എന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ അംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിച്ചു.

എൺപത് ശതമാനം സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോഴും ഇമ്രാൻ ഖാന്റെ തെഹ്‌രീക് എ ഇൻസാഫ് പാർട്ടി തന്നെയാണ് മുന്നിൽ. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പലപ്രഖ്യാപനം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. പാകിസ്താൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 11ന് ദേശീയ അസംബ്ലിയുടെ ആദ്യസമ്മേളനം ചേരും. 1947 -ൽ ഇതേ ദിവസമാണ് മുഹമ്മദലി ജിന്ന ദേശീയ അസംബ്ലിയിൽ രാജ്യത്തെ അബിസംബോധന ചെയ്തത്.

ഇമ്രാൻ ഖാന്റെ പാർട്ടിയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ ചെറുപാർട്ടികളുടെ പിന്തുണയോടെയാകും സർക്കാർ രൂപീകരണം. സർക്കാരിനെ ആരൊക്കെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡോക്ടർ ആരിഫ് ആൽവിയാകും അസംബ്ലി സ്പീക്കർ. ഇമ്രാന്റെ അടുപ്പക്കാരായ ഷാ മുഹമ്മദ് ഖുറേഷി പ്രതിരോധ മന്ത്രിയായും അസദ് ഉമർ ധനമന്ത്രിയായും ചുമതലയേൽക്കുമെന്നാണ് സൂചന. പ്രവിശ്യാ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പഞ്ചാബ് പ്രവിശ്യയിൽ ഇമ്രാന്റെ തെഹ്‌രീക് എ ഇൻസാഫും നവാസ് ഷെരിഫിന്റെ പാകിസ്താൻ മുസ്ലിം ലീഗും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതിനാൽ ഇവിടുത്തെ സർക്കാർ രൂപീകരണവും നിർണായകമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more