1 GBP = 104.06

ബ്രിട്ടനില്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ബ്രിട്ടനില്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: ബ്രിട്ടന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. പുതിയ നിയമം യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നു.

അടുത്തവര്‍ഷം മുതല്‍ ബാങ്കുകള്‍ നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുകയില്ല.

ഇന്ത്യയില്‍ നിന്നും യു.കെയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയാണ് ബ്രിട്ടന്റെ പുതിയ ഭേദഗതി . സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനേക്കാളും മൂന്നിരട്ടി അധികമാണ് യുകെയിലേക്കുള്ള കുടിയേറ്റമെന്നും അതിനാലാണ് വിസാ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more