1 GBP = 104.37
breaking news

ഇമിഗ്രേഷന്‍ ക്യാപില്‍ വിട്ടുവീഴ്ച ചെയ്യാതെ തെരേസ മേ; ആയിരക്കണക്കിന് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനാകാതെ എൻ എച്ച് എസ്

ഇമിഗ്രേഷന്‍ ക്യാപില്‍ വിട്ടുവീഴ്ച ചെയ്യാതെ തെരേസ മേ; ആയിരക്കണക്കിന് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനാകാതെ എൻ എച്ച് എസ്

ലണ്ടൻ: ജീവനക്കാരുടെ കുറവ് പരിഹരിക്കാനാകാതെ എൻ എച്ച് എസ് നട്ടം തിരിയുമ്പോഴും ഇമ്മിഗ്രേഷൻ ക്യാപ്പിൽ വിട്ടുവീഴ്ചക്ക് തെരേസാ മെയ് തയ്യാറാകുന്നില്ല. ഇന്ത്യയും ഫിലിപ്പീന്‍സും ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടും അതെല്ലാം തള്ളിപോകുകയാണ്. ഒരു വര്‍ഷം ടയര്‍ 2 വിസയില്‍ പ്രവേശനം 20700 എന്ന നമ്പറില്‍ നിജപ്പെടുത്തിയതോടെ കഴിവുളളവര്‍ തഴയപ്പെടുകയാണ്.
തെരേസ മേയ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. ഹോം സെക്രട്ടറിയും ബിസിനസ് സെക്രട്ടറിയും ഹെല്‍ത്ത് സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും കാര്യമായ മാറ്റത്തിന് മേയ് തയ്യാറാകാത്തത് തിരിച്ചടിയാണ്.

എന്‍എച്ച്എസിന്റെ ദുരിതം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച വേണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെട്ടിരുന്നു. ബിസിനസ് സെക്രട്ടറിയും ഹോം സെക്രട്ടറിയും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും വഴങ്ങാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ നടത്തുന്ന നീക്കം രാജ്യത്ത് നിര്‍ണായക സര്‍വീസില്‍ ജീവനക്കാരുടെ ക്ഷാമമുണ്ടാക്കുന്നുവെന്നതാണ് അധികൃതര്‍ ശ്രദ്ധിക്കാതെ പോകുന്നത്. വര്‍ഷത്തില്‍ 20700 പേര്‍ക്ക് ടയര്‍ 2 വിസ നല്‍കാമെന്നുണ്ടെങ്കിലും ഓരോ മാസവും അനുവദിക്കപ്പെടാവുന്ന പരിധിയെത്തുമ്പോള്‍ കൂടുതല്‍ പ്രൊഫഷനുകളുടെ അപേക്ഷകള്‍ തള്ളിപ്പോകാറുണ്ട്. നിലപാട് കടുപ്പിക്കുമ്പോള്‍ കഷ്ടപ്പെടുത്തുന്നത് എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള മേഖലകളാണ്.

അതേസമയം ജനറൽ മെഡിക്കൽ കൗൺസിലും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസും ഹോം ഓഫീസിന്റെ വിസാ ചട്ടങ്ങൾക്കെതിരെ സർക്കാരിനെതിരെ വിമര്ശനമുന്നയിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്ത നൂറോളം ഡോക്ടർമാരുടെ വിസാ അപേക്ഷകൾ ഹോം ഓഫീസ് നിരസിച്ചത് വാർത്തയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more