ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ തമാശ നിറഞ്ഞ ഡയലോഗുകള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡാന്‍സും പാട്ടും ഹ്യൂമറും ഫൈറ്റും നിറഞ്ഞ സിനിമയില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ഡാന്‍സ് ആയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. റേഡിയോ മാംഗോ സ്പോര്‍ട് ലൈറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
തോപ്പില്‍ ജോപ്പനിലെ ചില് ചിഞ്ചിലമായി എന്ന ഗാനരംഗം അങ്ങനെ ചിത്രീകരിച്ചതിന് പിന്നില്‍ മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയാത്തത് കൊണ്ടോ അതോ കൂടെയുള്ളവര്‍ സമ്മതിക്കാത്തത് കൊണ്ടോ എന്ന ചോദ്യത്തിന് മറുപടി ”എന്റെ ഡാന്‍സിനെ പറ്റി എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. അവര്‍ക്ക് ഇല്ലാത്തതിന് ഞാന്‍ എന്ത് ചെയ്യാനാണ്’.
നര്‍മ്മത്തില്‍ പൊതിഞ്ഞ ലളിതമായ കുടുംബചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ജോണി ആന്റണിയും മമ്മൂട്ടിയും നിഷാദ് കോയയും ചേര്‍ന്ന് തോപ്പില്‍ ജോപ്പന് സൃഷ്ടിച്ചത്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തോപ്പില്‍ ജോപ്പന്റെ കരുത്തുവര്‍ദ്ധിച്ചു. പുലിമുരുകനോട് നേര്‍ക്കുനേര്‍ നിന്ന് ഒന്നാന്തരം മത്സരം കാഴ്ചവയ്ക്കാന്‍ ജോപ്പന് കഴിഞ്ഞു. വളരെ പെട്ടന്നാണ് ജോപ്പന് മുടക്കുമുതല്‍ സ്വന്തമാക്കിയത്.
click on malayalam character to switch languages