1 GBP = 103.95
breaking news

ഹാമ്മർസ്മിത്ത് പാലം ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം; വാലന്റൈൻസ് ഡേയിൽ ലണ്ടൻകാരുടെ പ്രതിഷേധം വേറിട്ട രീതിയിൽ

ഹാമ്മർസ്മിത്ത് പാലം ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം; വാലന്റൈൻസ് ഡേയിൽ ലണ്ടൻകാരുടെ പ്രതിഷേധം വേറിട്ട രീതിയിൽ

ലണ്ടൻ: വിഖ്യാതമായ ലണ്ടനിലെ ഹാമ്മർസ്മിത്ത് പാലം ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് നിരാശരായ ലണ്ടൻകാരുടെ പ്രതിഷേധം അരങ്ങേറിയത്. ഹാമ്മർസ്മിത്ത് പാലം പൂർണ്ണമായും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിച്ച് കൊണ്ടാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിക്കാൻ നാട്ടുകാർ പ്രതിഷേധം നടത്തിയത്. ആറുമാസമായി അടച്ചിട്ടിരിക്കുന്ന പാലത്തിന്റെ ഓർമ്മകളുയർത്തിയുള്ള വാചകങ്ങളും വാലന്റൈൻസ് ഡേ ആശംസകൾക്കൊപ്പം പാലത്തിലുടനീളമുണ്ടായിരുന്നു.

2019 ഏപ്രിലിൽ ഹമ്മർസ്മിത്ത് പാലം ഗതാഗതത്തിന് അടച്ചുപൂട്ടി, അതിന്റെ പീഠങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പാലത്തിൽകൂടിയുള്ള വാഹനഗതാഗതം അവസാനിപ്പിച്ചത്. എന്നാൽ കൂടുതൽ അപടകടകരമായ അവസ്ഥയിലെത്തിയതോടെ കഴിഞ്ഞ ഓഗസ്റ്റിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പാലത്തിൽക്കൂടിയുള്ള യാത്ര നിരോധിച്ചിരുന്നു.

പാലം നന്നാക്കി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതിരുന്നതോടെയാണ് “യുകെയുടെ ഏറ്റവും വലിയ വാലന്റൈൻസ് ഡേ കാർഡ്” ഉയർത്തി പ്രതിഷേധിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

പാലത്തിലെ സന്ദേശം ഇങ്ങനെ: “തകർന്ന ഹൃദയങ്ങൾ, തകർന്ന വാഗ്ദാനങ്ങൾ, തകർന്ന ജീവിതങ്ങൾ, തകർന്ന പാലം.” പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് എന്നിവരെയാണ് സന്ദേശത്തിൽ അഭിസംബോധന ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more