1 GBP = 104.19

എളമരം കരീം സി പി എമ്മിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും

എളമരം കരീം സി പി എമ്മിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും

തിരുവനന്തപുരം: മുതിർന്ന നേതാവ് എളമരം കരീം സിപിഎമ്മിന്‍റെ രാജ്യസഭ സ്ഥാനാർഥിയാകും. ഇന്നു ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. സീതാറാം യെച്ചൂരി രാജി വെച്ചതോടെ സി പി എമ്മിൽ നിന്ന് ഒരു മുതിർന്ന അംഗം രാജ്യസഭയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് എളമരം കരീമിനെ രാജ്യസഭയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

സി പി എം കേന്ദ്രകമ്മിറ്റി അംഗവും സി ഐ ടി യു ദേശീയ സെക്രട്ടറിയുമാണ് എളമരം കരീം. സീതാറാം യെച്ചരി രാജ്യസഭാ സീറ്റ് ഒഴിഞ്ഞതിനു ശേഷം പ്രധാനപ്പെട്ട ഒരു നേതാവ് രാജ്യസഭയിലില്ല. ഈ ഹചര്യത്തിൽ പാർട്ടിയിലെ പ്രമുഖനേതാവ് തന്നെ രാജ്യസഭയിലേക്ക് പോകണമെന്ന നിലപാടിലായിരുന്നു സി പി എം.

നേരത്തെ, വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായമന്ത്രി ആയിരുന്നു എളമരം കരീം. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റു ലഭിച്ചിരുന്നില്ല. തുടർന്ന് സി ഐ ടി യുവിന്‍റെ നേതൃനിരയിലേക്ക് അദ്ദേഹം എത്തുകയായിരുന്നു. ന്യൂനപക്ഷ അംഗം, കേന്ദ്രകമ്മിറ്റി അംഗം, സി ഐ ടി യു ദേശീയനേതാവ് ഈ മൂന്നു ഘടകങ്ങളും പരിഗണിച്ചാണ് കരീമിനെ ഇപ്പോൾ നിയമസഭയിലേക്ക് പരിഗണിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more