1 GBP = 103.96

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികൾ; 2018-19 ഇടുക്കി ജില്ലാ സംഗമത്തെ ബാബു തോമസ് നയിക്കും….

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികൾ; 2018-19 ഇടുക്കി ജില്ലാ സംഗമത്തെ ബാബു തോമസ് നയിക്കും….
ജസ്റ്റിൻ എബ്രഹാം
ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ (IJS) 2018 – 19 പ്രവർത്തനങ്ങൾക്കായി  നോർത്താംപ്ടണിലുള്ള  ബാബു തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നു.
ബാബു തോമസിനോട്  ഒപ്പം നാല് ജോയിന്റ് കൺവീനർമാരെയും,  പത്തോളം കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു.
യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി
ജസ്റ്റിൻ എബ്രഹാം( റോതർഹാം),  റോയി മാത്യു (മാഞ്ചസ്റ്റർ)
സിജോ വേലംകുന്നേൽ (കോൾചെസ്റ്റർ), ബെന്നി മേച്ചേരിമണ്ണിൽ
( റെക്സാം ) തുടങ്ങിയവരും, കമ്മറ്റി മെബർമാരായി, വിൻസി വിനോദ് (മാൻഞ്ചസ്റ്റർ), പീറ്റർ താണോലി (വെയിൽസ്), ജിമ്മി ജേക്കബ്(സ്‌കെഗ്ന്സ് ), സൈജു വേലംകുന്നേൽ (ലിവർപൂൾ )
 സാൻറ്റോ ജേക്കബ് (ബർമിംഹ്ഹാം),തോമസ് ദേവസ്യ (കിംഗ്സിലിൻ)   റോയി ജോസഫ് (പീറ്റർബ്രോ), ഷിബുവാലുമ്മേൽ  (ചെസ്റ്റർഫീൽഡ്),
വിമൽ റോയി ( ബർമിംഹ്ഹാം),ബാലസജീവ് കുമാർ
 (കോൾചെസ്റ്റർ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വർഷമായി യു കെയിലും, നാട്ടിലുമായി കലാ, കായിക രംഗത്തും മറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതു വരെ 30 ലക്ഷത്തിൽ അധികം രൂപയുടെ പ്രവർത്തനങ്ങൾ  ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ നടത്തി കഴിഞ്ഞത്  യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെയും, മറ്റുള്ളവരുടെയും സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ്.
  വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍  എല്ലാ ഇടുക്കി ജില്ലക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും, ഇടുക്കി ജില്ലയുടെ പല ഭാഗത്തും നടത്തുന്നതിന് വേണ്ടി ഉള്ള ചര്‍ച്ചകളും, നിര്‍ദേശങ്ങളും  ഇടുക്കി ജില്ലാ സംഗമത്തിന്റെ പൊതുയോഗത്തിൽ  ഉണ്ടായി.  ഇടുക്കി ജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്.
ഇടുക്കി ജില്ലയുടെ പൈതൃകവും, പാരമ്പര്യവും
പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും, കുടുംബങ്ങളുമായി സൗഹൃതം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അഗീകരിക്കുന്നതിനും ഉള്ള   ഒരു കൂട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം.
യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ   വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനായി ഇടുക്കിജില്ലാ സംഗമം  ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.
സ്‌നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായുള്ള ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും,   സഹായ സഹകരണം  ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി കൺവീനർ ബാബു തോമസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more