1 GBP = 104.26
breaking news

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കളക്ഷൻ 1055 പൗണ്ട് കടന്നു; കരുണയുള്ള ഓരോരുത്തരുടേയും സഹായം അഭ്യർത്ഥിക്കുന്നു…

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കളക്ഷൻ 1055 പൗണ്ട് കടന്നു; കരുണയുള്ള ഓരോരുത്തരുടേയും സഹായം അഭ്യർത്ഥിക്കുന്നു…
ടോം ജോസ് തടിയംപാട്
കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു എന്റെ വീടും വെള്ളം കയറികിടക്കുന്നു എങ്കിലും ധര്‍മ്മം അനുഷ്ടിക്കുകയണല്ലോ നാം ചെയ്യേണ്ടത് ,ചാരിറ്റി കളക്ഷന്‍ 1055 പൗണ്ട് കഴിഞ്ഞു ദയവായി സഹായിക്കുക . കേരളം മഴവെള്ളപാച്ചിലില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ജീവനും ജീവിതവും നഷ്ട്ടപ്പെട്ടവരുടെ തേങ്ങലുകള്‍ ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം, ഈ വര്‍ഷത്തെ ഓണം കേരളസമൂഹത്തിനു തന്നെ വേദനയായി മാറുന്ന അവസ്ഥയാണ് കാണുന്നത് .എന്റെ വീടും വെള്ളം കയറി കിടക്കുന്നു ,മാനസിക വിഷമം ഉണ്ടെകിലും കര്‍മ്മനിരതനാകുക എന്നതല്ലേ വേണ്ടത് എന്നൊരു ഉള്‍വിളി. രണ്ടു ദിവസമായി ജോലിക്കുപോകാതെയിരുന്നു വാര്‍ത്തകള്‍ കാണുകയായിരുന്നു . കടന്നുപോയ ഇടുക്കിയിലെ ജീവിതത്തിലെ ഇത്തരം വേദനകളാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ  എന്ന സംഘടനയുടെ തുടക്കത്തിനു  തന്നെകാരണമായത് . .
                                                               
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ഈ വര്‍ഷത്തെ ഓണം ചാരിറ്റി നടത്തുന്നത് തകര്‍ന്നടിഞ്ഞ മൂന്നുകുടുബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് .  അതിനു യു കെ മലയാളികളുടെ ഇടയില്‍നിന്നും വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ .1055  പൗണ്ട് ലഭിച്ചു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കുന്നു. പണം നല്‍കിയ എല്ലാവര്ക്കും  വിശദമായ സ്റ്റേറ്റ്മെന്റ്  അയച്ചിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
 ഈ ഓണനാളില്‍ നമുക്ക് ചുറ്റുമുള്ളവരുടെ വേദന കണ്ടറിഞ്ഞു അവരെ  സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ഈ എളിയ ശ്രമത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു                      
 രണ്ടു കിഡ്നിയും തകരാറിലായി  ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല  സ്വദേശി സാബു കുര്യന്‍റെകുടുംബത്തെയും, വാഹനാപകടത്തില്‍  തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ  ഇടുക്കി ചുരുളിയിലുള്ള  ഡെനിഷ്  മാത്യു  കുടുംബത്തെ  സഹായിക്കുന്നതിനു വേണ്ടിയും ,അതോടൊപ്പം  ഒരു വീടില്ലാതെ  കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഓണം ചാരിറ്റിയുമായി  നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നത് , നിങ്ങൾ സഹായിക്കുമെന്നു ഞങ്ങള്‍ക്ക്  ഉറപ്പുണ്ട് .
നിങ്ങളുടെ സഹായം കൊണ്ടാണ് 45 ലക്ഷത്തോളം  രൂപയുടെ സഹായം നാട്ടിലെ ആളുകള്‍ക്ക്  ഇതുവരെ നല്‍കാന്‍ ഞങ്ങൾക്ക്  കഴിഞ്ഞത് .
മൂന്നു  സെമിറ്റിക്ക് മതങ്ങളും ,ഹിന്ദു മതവും ഉറപ്പിച്ചു പറയുന്ന ഒന്നാണ് ”സല്‍കര്‍മ്മമാണ് ദൈവ സന്നിധിയിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ ആധാരമെന്നു” നിങ്ങളുടെ ഒരുനേരത്തെഭക്ഷണത്തിന്റെ പണം ഞങ്ങള്‍ക്കു നല്‍കി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു      നീങ്ങള്‍ തരുന്ന മുഴുവന്‍ പണവും  ഈ മുന്നുകുടുംബത്തിനും, തുലൃമായി  വീതിച്ചുനല്‍കും  എന്നറിയിക്കുന്നു .

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

“””ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””
ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി:-

സാബു ഫിലിപ്പ് 07708181997

ടോം ജോസ് തടിയംപാട് 07859060320

സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more