1 GBP = 103.87

ഇ​ടു​ക്കിയിൽ ജ​ല​നി​ര​പ്പ് 2395.84 അടി​; മലമ്പുഴ ഡാം ഇന്ന് തുറക്കും

ഇ​ടു​ക്കിയിൽ ജ​ല​നി​ര​പ്പ് 2395.84 അടി​; മലമ്പുഴ ഡാം ഇന്ന് തുറക്കും

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395.84 അ​ടി​യായി ഉയർന്നു. ബുധനാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്.  ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. ​2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ണ​ തു​റ​ക്ക​ൽ ഉ​ണ്ടാ​യാ​ൽ അ​ത്​ ജ​ല​നി​ര​പ്പ്​ 2397ലോ 2398​ലോ എ​ത്തി​യ ശേ​ഷ​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി. തി​ങ്ക​ളാ​ഴ്​​ച നീ​രൊ​ഴു​ക്ക് കു​റ​വാ​യി​രു​ന്നു. 35.19 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​മാ​ണ്​ അ​ഞ്ചു ദി​വ​സ​മാ​യി ഇ​ടു​ക്കി​യി​ലേത്. 15.01 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം. ഇ​ത്​ ഇൗ ​വ​ർ​ഷ​െ​ത്ത റെ​ക്കോ​ഡാ​ണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം നാല് വർഷങ്ങൾക്ക് ശേഷം ബുധനാഴ്​ച തുറക്കും. ജില്ലയിൽ കനത്തമഴ തുടരുന്നതിനാൽ രാവിലെ 11നും 12നും ഇടക്ക് മലമ്പുഴ ഡാമി‍​​​െൻറ സ്പിൽവെ ഷട്ടറുകൾ തുറക്കുമെന്നാണ് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റർ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമി‍​​​െൻറ പരമാവധി ശേഷി. 2014ലാണ് ഇതിന് മുമ്പ് മലമ്പുഴ ഡാമി‍​​​െൻറ ഷട്ടറുകൾ ഉയർത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more