ഡിസംബര്‍ രണ്ടിന് നമ്മെ വിട്ടു പിരിഞ്ഞ ജോസിയുടെ മൃതശരീരം ഇന്നലെ ഈസ്റ്റ് ബോണ്‍ ഔര്‍ ലേഡി പള്ളിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ജോസിക്ക് അന്തിമയാത്രയും യുകെ മലയാളികള്‍ നല്‍കി. യുകെയുടെ വിവിധ ഭാഗത്തു നിന്നും ഇടുക്കിജില്ലക്കാരും മറ്റു മലയാളികളും പങ്കെടുത്തു .
ഇടുക്കി ജില്ലാ സംഗമത്തിനു വേണ്ടി കണ്‍വിനര്‍ റോയി മാത്യു മാഞ്ചസ്റ്ററും, ജോയിന്റ് കണ്‍വിനര്‍ ബാബു തോമസും പൂച്ചെണ്ട് സമര്‍പ്പിച്ച് അന്തിമ ഉപചാരം അര്‍പ്പിച്ചു.

കുര്‍ബാനക്ക് ശേഷം ഇടുക്കി ജില്ലാ സംഗമം ജോസി ഫണ്ടില്‍ നിങ്ങള്‍ നല്‍കിയ 4675.31 പൗണ്ടും ബ്രിട്ടിഷ് മലയാളി സമാഹരിച്ച തുകയും ചേര്‍ത്ത് ജോസിയുടെ കുഞ്ഞു ഒലിവിയ മോളുടെ പേരിലുള്ള 14064 പൗണ്ടിന്റെ ചെക്കും ചെംസിന്റെ പേരിലുള്ള പൗണ്ട് 6078 ചെക്കും ബഹുമാനപെട്ട സ്രാമ്പിക്കല്‍ പിതാവ് ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ചെയര്‍മാന്‍ ടോമിച്ചന്‍ കൊടുവനാല്‍, ഇടുക്കി ജില്ലാ സംഗമം കണ്‍വിനര്‍ റോയി മാത്യൂ , ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ്, ബ്രിട്ടീഷ് മലയാളി ചാരിറ്റി സെക്രട്ടറി സോമി ജോര്‍ജ്, സോണി ചാക്കോ എന്നിവരുടെയും ഇടുക്കിജില്ലാ സംഗമം അംഗങ്ങള്‍ ആയ മനോജ് ജോസഫ്, ബിനോയ്, അജു, റ്റോജോ എന്നിവരുടെയും സാന്നിധ്യത്തില്‍ ജോസിയുടെ ബന്ധു മജു ആന്റണിയ്ക്ക് കൈമാറി .
ആപത്തില്‍ മലയാളികള്‍ ഒരുമയോടെ ഒത്തുകൂടുന്നതിന്റെ തെളിവായിരുന്നു പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞ ആയിരങ്ങള്‍. ഇവരുടെ പ്രാര്‍ത്ഥനാ കടാക്ഷം ഏറ്റുവാങ്ങി ജോസി ഇന്ന് ജന്മനാട്ടില്‍ അന്ത്യ വിശ്രമത്തിനായി യാതയാകും.
വാര്‍ത്ത: ബെന്നി തോമസ്
click on malayalam character to switch languages