1 GBP = 103.14

ദുരന്തബാധിതർക്ക് കൈത്താങ്ങായി ഇടുക്കി ജില്ലാ സംഗമം…

ദുരന്തബാധിതർക്ക് കൈത്താങ്ങായി ഇടുക്കി ജില്ലാ സംഗമം…

റോയ് മാത്യു

കേരളത്തിലെ പ്രകൃതിദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടുക്കി ജില്ലാ സംഗമം. ഇടുക്കിയിൽ പ്രകൃതിക്ഷോഭത്തിൽ നിരവധിയാളുകൾക്കാണ് വീടുകൾ നഷ്ടപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസമേകാൻ യുകെയിലെ ഇടുക്കി ജില്ലക്കാരും ഒപ്പമുണ്ടെന്ന് കൺവീനർ ബാബു തോമസ് പറയുന്നു.

യുകെയിലെ മുഴുവൻ മലയാളികളോടുമായി ഇടുക്കി ജില്ലാ സംഗമത്തിന്റെ ദുരിതാശ്വാസ ഫണ്ടിനായി ബാബു തോമസിന്റെ അഭ്യർത്ഥന

പ്രിയ സുഹൃത്തുക്കളെ ,

കേരളത്തിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുൾപെട്ടലിലും കഷ്ടത അനുഭവിക്കുന്ന വർക്ക് ഒരു കൈത്താങ്ങാകുവാൻ ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് അപേഷിക്കുന്നു. അതുപോലെ സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കൺമുമ്പിൽ തകർന്ന കാഴ്ചകൾ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങൾ ഇപ്പോൾ ദുരിതാശ്വാസക്യാമ്പിൽ കഷ്ടത  അനുഭവിക്കുന്നു.  ഈ ദുരന്തത്തിൽ അകപ്പെട്ട വരെ സഹായിക്കാൻ ഇടുക്കി ജില്ലാ സംഗമത്തോടെപ്പം എല്ലാവരും കൈകോർക്കണം എന്ന് താഴ്മയേടെ അപേഷിക്കുന്നു. നിങ്ങളാൽ കഴിയുന്ന ഒരു തുക  ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങൾക്ക് താങ്ങുംതണലും ആകട്ടെ നിങ്ങൾക്ക്  പറ്റുന്ന രീതിയിൽ ഒരു ചെറിയ തുക തന്ന് സഹായിക്കണം.  നമ്മളിപ്പോൾ യുകെയിൽഎത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ നമ്മളും ഈ ദുരന്തത്തിൽ ഭാഗവാക്ക് ആകുമായിരുന്നു.

നമുക്കും ഈ ദുരന്തത്തിൽ പ്പെട്ടിരിക്ക്കുന്നവരോട് ചേർന്നുനിൽക്കാം,  കേരളത്തിന്റെ  രക്ഷക്കായി ദുരിതമനുഭവിക്കുന്നവർക്ക് കരുത്തേകാൻ ജാതി മത രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ സംഗമംഅക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു
നമ്മുടെ സംഭാവനകൾ നേരിട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കൈമാറുന്നതായിരിക്കും.

കൺവീനർ ബാബു തോമസ്

Idukki jilla Sangamam

ACCOUNT NUMBER 93633802 ——SORT CODE 207692

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more