1 GBP = 103.92
breaking news

ആറാമത് ഇടുക്കി ജില്ലാ സംഗമം എം.പി ജോയ്‌സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം പ്രൗഢഗംഭീരമായി കൊണ്ടാടി …..

ആറാമത് ഇടുക്കി ജില്ലാ സംഗമം എം.പി ജോയ്‌സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം പ്രൗഢഗംഭീരമായി കൊണ്ടാടി …..

റോയ് മാത്യു

ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ എം.പി ജോയ്‌സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോര്‍ട്‌സ്മൗത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ എത്തിച്ചേര്‍ന്നു. രാവിലെ കൃത്യം ഒന്‍പത് മണിയോടു കൂടി രജിസ്‌ട്രേഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി. പതിനൊന്ന് മണിയോടു കൂടി അഡ്വക്കേറ്റ്. ജോയ്സ് ജോര്‍ജ് എം.പി എത്തിച്ചേര്‍ന്നു.

ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു പൂചെണ്ട് നല്കി അദ്ദേഹത്തെ സ്വീകരിച്ചു.. ചെണ്ടമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടും കൂടെയാണ് ഭാരവാഹികള്‍ ജോയ്‌സ് ജോര്‍ജിനെ സംഗമ വേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി,
റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥന ഗാനത്തോടെ സംഗമം തുടങ്ങി.
മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി എംപി ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ റോയി മാത്യു അധ്യക്ഷ പ്രസംഗം നടത്തി.

സംഗമം രക്ഷാധികാരി: ഫാ. റോയി കോട്ടക്കപ്പുറം, സിസ്റ്റര്‍. ബീനാ ചാക്കോ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്ക് വേണ്ടി ജോര്‍ജ് തോമസ് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെ അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബിര്‍മ്മിങ്ങ്ഹാം കലാഭവന്‍ നൈസിന്റെ വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ തുടങ്ങി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.

യുകെയിലെ പ്രശസ്ത കേറ്ററിംഗ് സ്ഥാപനമായ ചിന്നാസ് നോട്ടിംഹ്ഹാംമിന്റെ സ്വാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്പെഷ്യല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍ കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു. അതോടൊപ്പം പുതിയ കണ്‍വീനര്‍ പീറ്റര്‍ താനോലിയയും 14 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് പതിനഞ്ചു കിലോയോളം തൂക്കം വരുന്ന ഞാലി പൂവന്‍ പഴക്കുലയും, ഒരു ലിറ്റര്‍ നാടന്‍ ചെറുതേനും, വില പിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു.

റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം എം.പി നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും ഇവിടെ വന്ന് വിവിധ കലാപരിപാടികളിലൂടെ കഴിവുകള്‍ തെളിയിച്ച ലിയ, ലിന്റ്റ എന്നിവര്‍ക്ക്എംപി പുരസ്‌കാരങ്ങള്‍ നല്കി. ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുമായി സഹകരിച്ച് 50തില്‍ കുടുതല്‍ ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു. അത് എംപി ജോയ്‌സ് ജോര്‍ജ് മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാമിന് കൈമാറി. അതു വഴി 1530 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ടെത്തുവാന്‍ സാധിച്ചു.

ഏഷ്യാനെറ്റിന്റെ പോഗ്രാമായ യൂറോപ്പ് ജേര്‍ണലിന്റെ ടോക്ക് ഷോ നടന്നൂ. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും, ഇടുക്കി ജില്ല അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും സംവാദം നടന്നു. സംഗമം അംഗങ്ങളുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും എം.പി ജോയ്സ് ജോര്‍ജ് മറുപടി പറഞ്ഞു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും, നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അധികം അഭിമാനം ഉണ്ട് എന്നും പറഞ്ഞു.

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന, ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും ആശംസിച്ചു. അതിനു ശേഷം ജോയിന്റ് കണ്‍വീനര്‍ ഷിബു വാലുമ്മേല്‍ കൃതജ്ഞത രേഖപ്പെടുത്തി.
അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിചേരാം എന്ന പ്രതീക്ഷയോട് കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു …..

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more