1 GBP = 103.55
breaking news

ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുൻ ഡെപ്യൂട്ടി ഡയറക്ടർ

ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുൻ ഡെപ്യൂട്ടി ഡയറക്ടർ

തിരുവനന്തപുരം: ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മുൻ ഇടുക്കി പദ്ധതി ഡെപ്യുട്ടി ഡയറക്ടർ കെ ആർ ഗോപാലകൃഷ്ണൻ. ആസൂത്രണത്തിന് കൂടുതൽ സമയം ലഭിച്ചത് അടിയന്തരസാഹചര്യം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് സഹായകമാകും. 1992ൽ ഡാം തുറന്നപ്പോൾ ഇടുക്കിയിൽ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനിയറായിരുന്നു ഗോപാലകൃഷ്ണൻ.

26 വർഷം മുൻപ് ഇടുക്കി ഡാം തുറക്കേണ്ടി വന്നപ്പോൾ കൂടുതൽ സങ്കീർണമായിരുന്നു കാര്യങ്ങൾ. 2394 അടിയായിരുന്ന ഡാമിലെ ജലനിരപ്പ് 24 മണിക്കൂറിനിടയിൽ നാല് അടി കൂടി ഉയർന്ന് 2398 ൽ എത്തി. ഇതോടെ ഡാം തുറക്കേണ്ടി വരുമെന്ന് ഉറപ്പായി. മുൻകരുതൽ സ്വീകരിക്കാനും, മുന്നറിയിപ്പ് നൽകാനും ജനങ്ങളെ മാറ്റി പാർപ്പിക്കാനുമെല്ലാം ലഭിച്ചത് മൂന്ന് ദിവസം മാത്രം. ഒക്ടോബറിൽ ഡാം തുറന്ന് കുറച്ച് ദിവസം കൊണ്ട് തന്നെ അടയ്ക്കാൻ കഴിഞ്ഞു. എന്നാൽ, നവംബറിൽ വീണ്ടും തുറന്നപ്പോഴാണ് കൂടുതൽ നാശനഷ്ടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം ഒഴുകി പോകേണ്ട സ്ഥലങ്ങളിൽ മണ്ണടിഞ്ഞ് ഉയരം കൂടിയിട്ടുണ്ടെങ്കിൽ ജനവാസ മേഖലകളിലേയ്ക്ക് വെള്ളം കയറും. അതിന്‍റെ തീവ്രത എത്രത്തോളം ഉണ്ടാകുമെന്നത് ഡാം തുറന്നാലേ പറയാനാകൂവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇടുക്കി പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഗോപാലകൃഷ്ണൻ 26 വർഷം അവിടെ ജോലി ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more