1 GBP = 103.12

ജലനിരപ്പ് കുറയുന്നില്ല; അഞ്ചാമത്തെ ഷട്ടറും തുറന്നു, ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജലനിരപ്പ് കുറയുന്നില്ല; അഞ്ചാമത്തെ ഷട്ടറും തുറന്നു, ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി
ഇടുക്കി അണക്കെട്ടിൽ മൂന്നു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ജലനിരപ്പിൽ കാര്യമായ വ്യത്യാസമൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തിയ കാഴ്ചയാണ് ഇടുക്കിയിൽ നിന്നുമുള്ളത്.
ക്രമാതീതമയി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുഴുവൻ ഷട്ടറുകളുമുയർത്തിയത്. വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവിൽ കുറവില്ലാത്തതിനാൽ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.
നേരത്തെ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തി ജലം കൂടുതൽ പുറത്തുവിട്ടിരുന്നു. ഇതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോയിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. അവസാനം ലഭിച്ച റീഡിങ് അനുസരിച്ച് 2401.50 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്.
നേരത്തെ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more