1 GBP = 104.19

‘ഓറഞ്ച് അലര്‍ട്ട്’ ഉടന്‍; 2400 അടിയിലെത്തും മുമ്പേ ഇടുക്കി അണക്കെട്ട് തുറക്കും, രാത്രിയില്‍ തുറക്കില്ലെന്ന് മന്ത്രി എംഎം മണി – പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

‘ഓറഞ്ച് അലര്‍ട്ട്’ ഉടന്‍; 2400 അടിയിലെത്തും മുമ്പേ ഇടുക്കി അണക്കെട്ട് തുറക്കും, രാത്രിയില്‍ തുറക്കില്ലെന്ന് മന്ത്രി എംഎം മണി – പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

ചെറുതോണി: കേരളത്തെ ആശങ്കയിലാക്കി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.16 അടിയായി. മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാറിലും 135.9 അടിയാണ് ജലനിരപ്പ്.

ഇടുക്കിയിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് നല്‍കും. ഇതിനു രണ്ടടി കൂടിയേ വേണ്ടൂ.

ഇതിനിടെ ജലനിരപ്പ് 2400 അടിയിലെത്തുന്നതു വരെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കാത്തിരിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് മന്ത്രി എം.എം. മണി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. ആദ്യ ജാഗ്രതാ നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 87 ശതമാനത്തിലേറെ വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. രാത്രി സമയത്ത് അണക്കെട്ട് തുറക്കില്ല. പകല്‍ മാത്രമായിരിക്കും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് മൂന്നിനോ നാലിനോ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ 26 വര്‍ഷത്തിനു ശേഷം ഇതാദ്യമായിട്ടായിരിക്കും ഷട്ടറുകള്‍ ഉയര്‍ത്തുക. മുന്‍പ് 1992ല്‍ ആണ് ഇടുക്കി അണക്കെട്ട് തുറന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more