1 GBP = 103.14

ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു; പ്രദേശവാസികൾ ആശങ്കയിൽ

ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു; പ്രദേശവാസികൾ ആശങ്കയിൽ

ചെറുതോണി: നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.70അടിയായി ഉയർന്നു. 2393.08 അടിയായിരുന്നു ഇന്നലെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇത് തുടർന്നാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറക്കും. ഇടുക്കി ഡാമിലെ സംഭരണ ശേഷി 2403 ആണെങ്കിലും അതുവരെ 2400 അടി വരെ എത്താൻ കാത്തിരിക്കേണ്ട ആവശ്യമില്ലന്ന് മന്ത്രി എം.എം. മണി നിർദ്ദേശിച്ചു. ജലനിരപ്പ് 2395 ആകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകണം. ഡാം തുറക്കുന്നത് പകൽ സമയത്ത് ആയിരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജനവാസമുള്ള പെരിയാർ തീരത്ത് പൊലീസ്, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ ഒരുക്കണം. വേണ്ട സ്ഥലങ്ങളിൽ വെളിച്ചം ഏർപ്പെടുത്തണം. മരങ്ങൾ കടപുഴകിയാൽ ഉടൻ മുറിച്ചു മാറ്റുന്നതിന് പ്രദേശവാസികളെയും ടീമിൽ ചേർക്കണം. പെരിയാറിന്റെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതടക്കം നടപടിൾ സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന് ആവശ്യത്തിന് പണം ചെലവഴിക്കാമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ സുരക്ഷാ മുൻ കരുതലുകൾ ഏകോപിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 20 ടീമുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ പെരിയാറിൽ 20 കിലോ മീറ്റർ ദൂരത്തെ സ്ഥിതിഗതികൾ വിലയിരുത്തിത്തുടങ്ങി. റവന്യൂ ഇറിഗേഷൻ, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ടിന്റെ താഴ്ഭാഗത്ത് നേരത്തേ തന്നെ സർവേ നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more