1 GBP = 104.00
breaking news

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയ്ക്ക് ലഭിച്ചത് 2095 ( Rs 211176) പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയ്ക്ക് ലഭിച്ചത് 2095 ( Rs 211176) പൗണ്ട്

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു. പണം അടുത്ത ദിവസം തന്നെ കൈമാറും എന്നറിയിക്കുന്നു, പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റെമെന്റ്റ് അയച്ചിട്ടുണ്ട് കിട്ടാത്തവർ സെക്രെട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു.

മുരിക്കാശ്ശേരിയിലെയും രാമപുരത്തെയും രണ്ടു പെൺകുട്ടികൾ അവരുടെ രോഗികളായ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ ഒരു വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഓണം ചാരിറ്റി നടത്തിയത്, കിട്ടിയ പണം രണ്ടായി വീതിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത,വർഗ,വർണ്ണ, സ്ഥല, കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും, നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്ക് നൽകുവാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ കൂട്ടായ്‌മയാണ്‌. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌, എന്നിവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more