1 GBP = 103.12

മലയാറ്റൂരിലെ കിഡ്‌നി രോഗിയായ ഷാനുമോനും, ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനെയും , നിങ്ങള്‍ സഹായിക്കില്ലേ ?ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന നമ്മള്‍ ഇവരുടെ വേദന കാണേണ്ടേ?

മലയാറ്റൂരിലെ കിഡ്‌നി രോഗിയായ ഷാനുമോനും, ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനെയും , നിങ്ങള്‍ സഹായിക്കില്ലേ ?ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന നമ്മള്‍ ഇവരുടെ വേദന കാണേണ്ടേ?

ടോം ജോസ് തടിയംപാട്

മൂന്നു മക്കളും ഭാര്യയും പ്രായമായ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയിലാണ് ഒരു കുടുംബത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ ആ ദുരന്തം വന്നു പെട്ടത്. പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ ഇടുക്കി തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫ് പിന്നിട് എഴുന്നേറ്റിട്ടില്ല.

നട്ടെല്ലിനു ക്ഷതം പറ്റിയ വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുക്കാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. പ്ലസ് ടു കഴിഞ്ഞു പഠനം നിറുത്തിയ മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം ഇപ്പോള്‍ അന്നം കഴിച്ചു പോകുന്നത്. നമ്മള്‍ എല്ലാം പെസഹ ആഘോഷിക്കാന്‍ പോകുന്ന ഈ സമയത്ത് നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നലകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് മുന്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തെക്കേമലയും സാമൂഹിക പ്രവര്‍ത്തകന്‍ രാജു തോമസ് പൂവത്തെലുമാണ് ഇവരുടെ ഫോണ്‍ നമ്പര്‍ താഴെകൊടുക്കുന്നു.

ഈ പെസഹ നാളി ല്‍ ഇതോടൊപ്പം മറ്റൊരു കുടുംബത്തെ കൂടി സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നു. മലയാറ്റൂര്‍,ഓടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ആണിത്. ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം നോക്കിയിരുന്ന സമയത്താണ് കിഡ്‌നി രോഗം വന്നു പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തി ആ കുടുംബം തകര്‍ന്നു. ഇനി കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവും ലിവര്‍പൂളിലെ മോര്‍ഗേജ് അഡ്വൈസറുമായ ലിദിഷ് രാജ് തോമസാണ് ഈ കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ടു ഞങ്ങളെ സമീപിച്ചത്. അദ്ദേഹം നാട്ടില്‍പോയ സമയത്ത് ഈ കുടുംബത്തെ നേരില്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യോഗത്തിലാണ് ഈ രണ്ടു കുടുംബത്തിനും വേണ്ടി ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയാണുണ്ടായത് .

കിട്ടുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി സമമായി വീതിച്ചു കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. .നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട് ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

മുകളില്‍ പറഞ്ഞ രണ്ടു കുടുംബത്തിന്റെയും അവസ്ഥ വിവരിച്ചുകൊണ്ട് രണ്ടു സ്ഥലത്തെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഇടവക വികാരിയുടെയും കത്തുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുപിന്നിട് പ്രസിദ്ധീകരിക്കും.

ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ് , സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

മാത്യു മത്തായി തെക്കേമല 0091,9497405547

രാജു തോമസ് 0091 9447661947

ലിദിഷ് രാജ് തോമസ് 07932626478

ഷാനുമോന്‍ 9744206258

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 , ടോം ജോസ് തടിയംപാട് 07859060320 , സജി തോമസ് 07803276626.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more