ടോം ജോസ് തടിയംപാട്
ശിവപ്രസാദിന് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ഇന്ന് (ചൊവ്വാഴ്ച) അവസാനിക്കുന്നു. ഇതുവരെ 1735 പൗണ്ട് ലഭിച്ചു കഴിഞ്ഞു ഇനിയും പണം തരാനാഗ്രഹിക്കുന്നവര്‍ ചൊവ്വാഴ്ച മുന്‍പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വേണ്ടി നന്ദി അറിയിക്കുന്നു.
ശിവപ്രസാദിന്റെ മരണം പുറത്തറിഞ്ഞിട്ടു ഒരാഴ്ച്ച കഴിഞ്ഞിട്ടും യുകെയിലെ ഒരു ചാരിറ്റി പ്രസ്ഥാനവും ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍ പിന്നിട് പലരും ഈ വിഷയം ഏറ്റെടുത്തു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതോടൊപ്പം ആ പാവം കുടുംബത്തെ സഹായിക്കാന്‍ മുന്‍പോട്ടു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയിലാണ് ശിവപ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ ശിവപ്രാസാദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് .
മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനു വേണ്ടി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സുഗതന്‍ തെക്കെപുരയുടെ കൈവശം ഞങ്ങള്‍ ശിവയുടെ ഭാര്യ ശാലുവിന്റെ പേര് എഴുതി ചെക്ക് കൈമാറി കഴിഞ്ഞു. നാളെ പിരിവ് അവസാനിക്കുമ്പോള്‍ കിട്ടുന്ന പണത്തിന്റെ വിവരം സുഗതനെ അറിയിക്കും. അദ്ദേഹം തുക എഴുതി മൃതദേഹത്തോടൊപ്പം നാട്ടില്‍ പോകുന്ന ഹരിദാസ് കൈവശം കൊടുത്തുവിട്ടു ശിവയുടെ ഭാര്യയെ ചെക്ക് ഏല്‍പ്പിക്കും എന്നറിയിക്കുന്നു .
ഭാവിയില്‍ ഇത്തരം ഒരു സാഹചര്യം യുകെ മലയാളികള്‍ക്കുണ്ടായാല്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ ഉറപ്പുതരുന്നു.
ശിവപ്രസാദിനു വേണ്ടി ചാരിറ്റി തുടങ്ങുമ്പോള്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 420 പൗണ്ട് ബാലന്‍സുണ്ടായിരുന്നു . ഇതു മുന്‍പ് നടത്തിയ ചാരിറ്റിക്കു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. പിന്നീട് അതില്‍ നിന്നും നൂറു പൗണ്ടിന്റെ സ്‌നേഹമന്ദിരത്തിനു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോയി .ബാക്കി 320 പൗണ്ട് അക്കൗണ്ടില്‍ കിടപ്പുണ്ട്. അതുകഴിച്ചുള്ള മുഴുവന്‍ പണവും ഞങ്ങള്‍ ശിവയുടെ ഭാര്യക്ക് എത്തിച്ചു കൊടുക്കും എന്നറിയിക്കുന്നു. നിലവിലുള്ള ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നു എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
click on malayalam character to switch languages