1 GBP = 103.97
breaking news

അച്ചു ടോമിക്കുവേണ്ടിയും , അനില്‍ ഗോപിക്കു വേണ്ടിയും ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 821 പൗണ്ട് ലഭിച്ചു. കളക്ഷന്‍ തുടരുന്നു….

അച്ചു ടോമിക്കുവേണ്ടിയും , അനില്‍ ഗോപിക്കു വേണ്ടിയും ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 821 പൗണ്ട് ലഭിച്ചു. കളക്ഷന്‍ തുടരുന്നു….

ടോം ജോസ് തടിയംപാട്

രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ, അറക്കുളം ,സ്വദേശി അനികുമാര്‍ ഗോപിയുടെ ജീവൻ നിലനിർത്തുന്നതിനു വേണ്ടിയും അപൂർവ രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്‌ളാസിൽ പഠിക്കുന്ന ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കാഴ്ച നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 821 പൗണ്ട് ലഭിച്ചു .ബാങ്കിന്‍റെ സമ്മറി സ്റ്റേറ്റ്മെന്‍റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഈ കുടുംബത്തെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട്‌ അയച്ച കത്തും പ്രസിദ്ധീകരിക്കുന്നു.
ക്രിസ്തുവിന്‍റെ പീഠാനുഭത്തിന്റെയും ,കുരിശുമരണത്തിന്റെയും ഉയര്‍പ്പിന്റെയും ഓര്‍മ്മ ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഈ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കി സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു .
ഇടുക്കി ജില്ലയിലെ തൊടുപുഴ ,അറക്കുളം ഇലപ്പിള്ളി സ്വദേശി അനിൽകുമാറിനു ഭാരൃയും, വിനായക ,വൈഗ, എന്ന രണ്ടു കുട്ടികളുമുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകൾ തകരാറിലായത് കൊണ്ട് ഡയലൈസ് നടത്തികൊണ്ടിരിക്കുകായായിരുന്നു എന്നാൽ ഇപ്പോൾ വൃക്കകൾ രണ്ടും പൂര്‍ണ്ണമായി തകരാറിലായതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവൻ നിലനിർത്താനുള്ള വഴിയെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ കാലത്തു ചികിത്സക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ചതുമൂലം ഉള്ള വീടും കൂടി വിറ്റു ഇപ്പോൾ അനിൽകുമാറും കുടുംബവും താമസിക്കുന്നത് .വാടകവീട്ടിലാണ്‌. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും എന്നാണ് അറിയുന്നത് അതിനുവേണ്ടി നിങ്ങൾ സഹായിക്കാതെ കഴിയില്ല.

ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് വിധേയമായ ഇടുക്കി പ്രിയദർശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയുടെ കണ്ണുനീര്‍ നിങ്ങള്‍ കാണാതെ പോകരുത് .പല പ്രമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു.വേദനിക്കും .
കുട്ടിയുടെ പിതാവ് കൂലി പണിചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത് .ഇനി ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറെഷനിലാണ് ഈ കുടുംബത്തിന്റെ പ്രതിക്ഷ. . അതിലേക്കായി ആറു ലക്ഷം രൂപ ചിലവുവരും അതിനു ee കുടുംബത്തിനു ത്രാണിയില്ല അതിനു നിങ്ങള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more