1 GBP = 103.76

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു ….. ഇതുവരെ ലഭിച്ചത് 1821 പൗണ്ട്….

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു ….. ഇതുവരെ ലഭിച്ചത് 1821 പൗണ്ട്….

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനും , മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തി കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു . പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്ത ദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

ഞങ്ങള്‍ നടത്തുന്ന സത്യസന്ധവും തികച്ചും സുതാര്യവുമായ ചാരിറ്റി പ്രവര്‍ത്തനത്തിനു യുകെ മലയാളികള്‍ നല്‍കുന്ന നിസ്തുലമായ പിന്തുണയാണ് ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കരിമ്പില്‍ പറഞ്ഞു.
ഇതുവരെ ഞങ്ങള്‍ക്കുലഭിച്ച പണത്തിന്റെ ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ഫുള്‍ സ്റ്റേറ്റ്‌മെന്റ് ആവശ്യമുള്ളവര്‍ താഴെകാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങുന്ന ഒരുടുപ്പിന്റെ പണം ഈ രണ്ടു കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പാവയ്ക്ക കൃഷി നടത്തുന്നതിനിടയില്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും, കിഡ്‌നി രോഗം വന്നു ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോനും ശശിധരനും ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തി കൊണ്ടിരിക്കുന്നത്.

നിങ്ങളുടെ എളിയ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക, നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more