1 GBP = 103.12

അടിയന്തിരമായി നാട്ടില്‍ പോകാന്‍ പണമില്ലാത്തവര്‍ക്ക് സഹായവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്… ഇതുവരെ ചാരിറ്റിക്ക് ലഭിച്ചത് 1751 പൗണ്ട് … കളക്ഷന്‍ വരുന്ന പതിനഞ്ചാം തിയതിവരെ തുടരും…

അടിയന്തിരമായി നാട്ടില്‍ പോകാന്‍ പണമില്ലാത്തവര്‍ക്ക് സഹായവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്… ഇതുവരെ ചാരിറ്റിക്ക് ലഭിച്ചത് 1751 പൗണ്ട് … കളക്ഷന്‍ വരുന്ന പതിനഞ്ചാം തിയതിവരെ തുടരും…

ടോം ജോസ് തടിയംപാട്

മരണം പോലെ അടിയന്തിരമായ കാരൃങ്ങളുമായി നാട്ടില്‍പോകാന്‍ എയര്‍ ടിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ഒരു പദ്ധതിയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്‍പോട്ടു വരുന്നു .

നിങ്ങള്‍ ഇടുക്കി ഗ്രൂപ്പുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരാണെങ്കില്‍ നിങ്ങള്‍ക്കു ടിക്കറ്റ് കടമായി നല്‍കാന്‍ ഒരു പദ്ധതി യുകെയിലെ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഖയാത്ര എന്ന എയര്‍ ടിക്കറ്റ് വില്‍ക്കുന്ന കമ്പനി ചെയര്‍മാന്‍ സുഗതന്‍ തെക്കെപുരയുമായി സംസാരിച്ചു ക്രമികരിച്ചിട്ടുണ്ട് എന്നറിയിക്കുന്നു . അങ്ങനെ ആവശ്യമുള്ളവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനും, മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തികൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1751 പൗണ്ട് ലഭിച്ചു. ഈ ഈസ്റ്റര്‍ നാളില്‍ രണ്ടു കുടുബത്തിനും ഒരു ലക്ഷം രൂപയെങ്കിലും വീതം കൊടുത്തു സഹായിക്കാന്‍ നിങ്ങള്‍ കൈയഴച്ചു സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു .

ചാരിറ്റി കളക്ഷന്‍ ഈ മാസം 15 വരെ തുടരാനാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഞങ്ങള്‍ക്കു ലഭിച്ച പണത്തിന്റെ ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഫുള്‍ സ്റ്റേറ്റ്‌മെന്റ് ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക .

വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങുന്ന ഒരുടുപ്പിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പാവയ്ക്ക കൃഷി നടത്തുന്നതിനിടയില്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും കിഡ്‌നി രോഗം വന്നു പിടിപെട്ട് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.

കൃഷി്യിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു . ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു . ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. മൂന്നു കുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു നിര്‍ബന്ധമായി പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.

മലയാറ്റൂര്‍ കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം പിടിപെട്ടത് . കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് അറിയാന്‍ കഴിഞ്ഞത് . അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു .

ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു .

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more