1 GBP = 103.12

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിനാളെ കൊണ്ട് അവസാനിക്കുന്നു ഇതുവരെ 441 പൗണ്ടു ലഭിച്ചു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിനാളെ കൊണ്ട് അവസാനിക്കുന്നു   ഇതുവരെ 441  പൗണ്ടു ലഭിച്ചു.
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ്റ്‌ ട്രീസ കത്തോലിക്ക പള്ളിക്കുചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യംവും അനുഭവിക്കുന്നു  എന്ന വാര്‍ത്ത‍   ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അംംഗംങ്ങളെ  അറിയിച്ചപ്പോള്‍ അവരെല്ലാം പറഞ്ഞു നമ്മള്‍ ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ വിജയിക്കില്ല ,കാരണം ചാരിറ്റി കൊടുത്തു മടുത്തു നിൽക്കുകയാണ് ഇവിടുത്തെ ആളുകള്‍ ., എന്നാല്‍ കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു നമുക്ക് കുറഞ്ഞത്‌ ഒരു 500 പൗണ്ട് എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും , ദാരിദ്ര്യംവും പട്ടിണിയും കണ്ടിട്ട് നമുക്ക് എങ്ങനെ മാറിനില്ക്കാന്‍ കഴിയും സാബു ഫിലിപ്പിന്റെ വാക്കുകള്‍ ശെരിവച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ചാരിറ്റി ആരംഭിച്ചത് എത്ര കൊടുത്തു എന്നതല്ല എന്തെങ്കിലും കൊടുക്കാന്‍ ശ്രമിച്ചോ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു
ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ്റ്‌ ട്രീസ കത്തോലിക്ക പള്ളിക്കുചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യംവും അനുഭവിക്കുന്നുപള്ളിയിലെ അച്ഛന്‍ ക്രിസ് ഫാളോന്‍ ,കുര്‍ബനക്കിടയില്‍  പറഞ്ഞപ്പോള്‍  പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച ഞങ്ങൾക്ക് അതിൽ ഇടപെടാതെ മുഖം തിരിച്ചു നടക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് ഞങള്‍ ഈ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്
ഒരുവീട്ടില്‍ രണ്ടു കുഞ്ഞുകുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു അവരുടെ പിതാവ് രോഗിയാണ്‌ . ഈ പള്ളിക്കുച്ചുറ്റുമായി ഇരുപതുകുടുംബങ്ങള്‍ ഭക്ഷണവും ,വസ്ത്രവും കറണ്ടും, ഗൃാസും, ഹീറ്ററും , ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു ,
മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രിക്ക് ഒരു ജോഡി ഡ്രസ്സ്‌ മാത്രം അത് കഴുകിയിട്ട് നാളുകള്‍ ഏറെയായി .
പള്ളിയിലെ സൈന്റ്റ്‌ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്തത്തില്‍ അവരെ സഹായിക്കാന്‍ ശ്രമം തുടങ്ങികഴിഞ്ഞു നിങ്ങളും അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കണം കഴിയുന്ന സഹായങ്ങള്‍ നല്‍കണം എന്നുപറഞ്ഞപ്പോള്‍ അതുകേട്ടിട്ടു എങ്ങനെ തിരിഞ്ഞു നടക്കാന്‍ കഴിയും .
ചാരിറ്റി കളക്ഷന്‍  നാളെ തിങ്കളാഴ്ച കൊണ്ട് അവസാനിക്കുന്നു  ഇതുവരെ 441 പൗണ്ട് ലഭിച്ചു    , നിങളുടെ ചില്ലി പെന്‍സുകള്‍ ഞങ്ങള്‍ക്ക് നല്‍കുക. അത് ഞങള്‍ ഫാദര്‍ ക്രിസിനെ വരുന്ന പുതുവത്സരത്തില്‍ മലയാളിസമൂഹത്തിന്റെ സംഭാവനയായി ഏല്‍പ്പിക്കും എന്നറിയിക്കുന്നു .
ഇതുവരെ   441 പൗണ്ട് ലഭിച്ചു അതിന്റെ സമ്മറി ബാങ്ക് സ്റ്റ്റ്റ്മെന്റും താഴെ പ്രസിധികരിക്കുന്നു .
ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..
ടോം ജോസ് തടിയംപാട് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more