ടോം ജോസ് തടിയംപാട്
വര്ദ്ധകൃകാലത്ത് തനിക്കു തുണയാകുമെന്നു വിചാരിച്ച മകന് ഡെനിഷ് വാഹനപകടത്തില്‍പെട്ട് മൃതപ്രണനായി കട്ടിലില്‍കിടക്കുന്നു. ഉള്ളവീടുംകൂടി വിറ്റു ചികിത്സിച്ചിട്ട് ഭാരൃസഹോദരിയുടെകൂടെ താമസിക്കുന്നു ഡെനിഷിന്റെ പിതാവ് മാത്യവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ,സാറെ നിവര്‍ത്തിയില്ലാതെയാണ് നിങ്ങളുടെ മുന്പില് സഹായത്തിനു കൈനീട്ടുന്നത് ഇതൊക്കെ കേട്ടാല്‍ മനസലിയാത്ത കാഠിനൃഹൃദയരാണോ നമ്മള് ?
ഇടുക്കി ചുരുളിയിലുള്ള ഒരു കുടുമ്പത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഡെനിഷിന്റെ കുടുമ്പത്തെ നിത്യദുരിതത്തിലാഴ്ത്തി.. തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ആകെയുണ്ടായിരുന്ന വീടുംകൂടി വിറ്റു .ഇനിയും ഒരു ഓപ്പറെഷന് കൂടി വേണം .അതിനു വേണ്ടി അലയുകലയാണ് പിതാവ് മാത്യു .
കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു മകനെ ശിശ്രുഷിക്കെണ്ടതുള്ളതുകൊണ്ട് ഇപ്പോള്‍ കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല, അകെ കഷ്ടത്തിലായ ഈ കുടുമ്പത്തെ സഹായിക്കണമെന്ന അഭൃര്‍ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് യു കെ യിലെ ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ് ,സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534 .ഡെനിഷ് മാത്യവിന്റെ ഫോണ്‍ number 00919495880255. ഡെനിഷ് മാത്യവിന്റെ കഥനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി ,രോഗിയായ അമ്മ, ഒരു മകനുള്ളത് പൊളിടെക്നിക്കല്‍ സ്കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു, കയറികിടക്കാന്‍ ഒരു വീടുപോലുംമില്ല ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ .അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ് ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടുപണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹയിക്കുന്നതിനുംകൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം, ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഞങളെ സമീപിച്ചത് കെ കെ വിജയന് കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദു വിന്റെ ഫോണ്‍ നമ്പര്‍ 00919526216538 ,.
ചേര്‍ത്തലമുനിസിപാലിറ്റി ,28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന് കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരൃയും അമ്മയും അടങ്ങുന്ന കുടുംബംപുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത് , ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും,
പിതാവിന്റെ ആശുപത്രികിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ് ,രണ്ടാമത്തെ കുട്ടിക്കു ജന്മനാല് തന്നെ കേള്‍വിയില്ല അവരെ സ്പെഷ്യല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നത് ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി ഓടിതളരുകയാണ്..
. നിങ്ങള്‍ തരുന്ന സഹായം ഇവര്‍ മൂന്നുപേര്‍ക്കും തുലൃമായി വീതിച്ചുകൊടുക്കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇതുവരെ 605 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിധികരിക്കുന്നു
ഞങ്ങള്‍ ഇതുവരെ നടത്തിയ സുധാരൃവും സത്യസന്തവുമായ. പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു .. ഇതു വരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് ,അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
“””ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
click on malayalam character to switch languages