1 GBP = 103.81

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് ൧൫൭൦ പൗണ്ട്….ഈ വർഷം ഞങ്ങൾ നൽകിയത് 5200 പൗണ്ട്; സഹായിച്ച എല്ലാവർക്കും നന്ദി .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ  ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് ൧൫൭൦ പൗണ്ട്….ഈ വർഷം ഞങ്ങൾ നൽകിയത് 5200 പൗണ്ട്; സഹായിച്ച എല്ലാവർക്കും നന്ദി .

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ തോപ്രാംകുടി അസ്സിസി സന്തോഷ്‌ ഭവനിന്‍ (പെൺകുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് 1570പൗണ്ട് ലഭിച്ചു. നാട്ടിലെ പാവപ്പെട്ട മനുഷ്യർക്കു വേണ്ടി ഞങ്ങൾ നടത്തുന്ന ഈ എളിയ പ്രവർത്തനത്തെ നിരന്തരം സഹായിക്കുന്ന നിങ്ങളോരുത്തരോടും ഇടുക്കി ചാരിറ്റി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു ..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വർഷമായിരുന്നു . കഴിഞ്ഞ ഒരു വർഷം മാത്രം 5200 പൗണ്ട് നൽകി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട് .
തളർന്നു കിടക്കുന്ന തോപ്രാംകുടിയിലെ വർക്കി ജോസഫിനും കിഡ്നി രോഗബാധിതാനയിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും 1025 പൌണ്ട് വീതം നല്‍കി സഹായിച്ചു, അതുപോലെ മുളകുവള്ളി ബോയ്സ്കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ TVയും പ്രിന്‍ററും വാങ്ങി നല്‍കി ,ഇപ്പോള്‍ തോപ്രംകുടിയിലെ അസ്സിസി സന്തോഷ്‌ ഭവനിന്‍ (പെൺകുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1570 പൗണ്ട് എന്നിങ്ങനെയാണ് സഹായങ്ങള്‍ നല്‍കിയത്
.
കഴിഞ്ഞ വർഷം യുകെയിലെ വളരെ പ്രസിദ്ധമായ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ഇടുക്കി ചാരിറ്റിയുടെ സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുകയുണ്ടായി. പുലിമുരുകന്റെ ഡയറക്റ്റർ വിശാഖാണ് അവര്‍ഡ് സമ്മാനിച്ചത്‌.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കാഴ്ചപാടുകൾ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി ,മത ,വര്‍ണ്ണ ,വര്‍ഗ ,സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായികണ്ടു സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. 2004 ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട്‌ ശേഖരിച്ചു കേരള മുഖ്യമന്ത്രിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് , ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌ .

കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ്‌ ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനു വേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിക്കുയായിരുന്നു. ഈ മാസം അവസാനം നാട്ടിൽ പോകുന്ന മാര്‍ട്ടിന്റെ കൈവശം ചെക്ക് കൊടുത്തുവിടും. മാര്‍ട്ടിന്‍ നാട്ടില്‍ ചെന്ന് സുഹൃത്തുക്കളുടെ സാനിധ്യത്തിൽ ചെക്ക് സിസ്റ്ററിനു കൈമാറും .

ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more