1 GBP =
breaking news

ചേര്‍ത്തലയിലെ ആന്‍സി ഓടുകയാണ് അപ്പന്‍റെ വേദനകണ്ട് കരഞ്ഞു തളര്‍ന്ന മകളുടെ അടുത്തേക്ക് , ആഴ്ചയില്‍ മൂന്നുപ്രവശൃം ഡയാലിസുനടത്തേണ്ട ഭര്‍ത്താവിനെയും കൊണ്ട് ,ചെവികേള്‍ക്കാത്ത മകളുടെ അടുത്തേക്ക് നമ്മള്‍ ഇതുകണാതിരിക്കരുത് 

ചേര്‍ത്തലയിലെ ആന്‍സി ഓടുകയാണ് അപ്പന്‍റെ വേദനകണ്ട് കരഞ്ഞു തളര്‍ന്ന മകളുടെ അടുത്തേക്ക് , ആഴ്ചയില്‍ മൂന്നുപ്രവശൃം ഡയാലിസുനടത്തേണ്ട ഭര്‍ത്താവിനെയും കൊണ്ട് ,ചെവികേള്‍ക്കാത്ത മകളുടെ അടുത്തേക്ക് നമ്മള്‍ ഇതുകണാതിരിക്കരുത് 

ടോം ജോസ് തടിയംപാട്

നാമെല്ലാവരും പുത്തെന്‍ ഉടുപ്പുകളണിഞ്ഞു ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അങ്ങകലെ ചേര്‍ത്തലയില്‍  ജീവിതത്തിനും മരണത്തിനുമിടയില്‍ നാട്ടോട്ടമോടുകയാണ് ഒരു വീട്ടമ്മ . . ഓട്ടത്തിനിടയില്‍ ശ്വാസംവിടാതെയാണ് രണ്ടു പ്രവശൃം  എന്നോട് ഫോണില്‍ സംസാരിച്ചത് .ഭര്‍ത്താവിന്റെ രോഗം ആ കുടുംബത്തിന്‍റെ സകല പ്രതിക്ഷയും തകര്‍ത്തു. ഇനി കടം കൊണ്ട് മൂടിയ ഒരു വീടുമാത്രം .അതും എപ്പോള്‍ ജപ്തി ചെയ്യുമെന്നറിയില്ല .ഭര്‍ത്താവ് സാബു കുര്യന്‍ കൂലിപണിചെയ്തിരുന്ന കാലത്ത് ആ കുടുംബം സന്തുഷടമായിരുന്നു.
ഇവരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു പിന്തുണയുമായി ചേര്‍ത്തല സ്വദേശികളും മറ്റു നല്ലമാനുഷൃരും മുന്‍പൊട്ടുവരണമെന്നു  അഭൃര്‍ഥിക്കുന്നു .
ചേര്‍ത്തലമുനിസിപാലിറ്റി ,28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരൃയും അമ്മയും അടങ്ങുന്ന കുടുംബംപുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത് , ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ്‌ സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും, പിതാവിന്റെ ആശുപത്രികിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ് ,രണ്ടാമത്തെ കുട്ടിക്കു ജന്മനാല്‍ തന്നെ കേള്‍വിയില്ല അവരെ സ്പെഷ്യല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നത്‌ ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി ഓടിതളരുകയാണ്..
നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ്‌ ആകണ്ടേ .?ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹമാണ് .. ആജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245 .ആന്‍സിയുടെ നമ്പര്‍ 9287966485 ഇവരെ സഹായിക്കണം എന്ന് അഭൃര്‍ധിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൌണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ മൂന്നു കുടുംബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണു നിങ്ങ ളുടെ മുന്‍പില്‍ കൈനീട്ടുന്നത് ,വാഹനാപകടത്തില്‍ തളര്‍ന്നു കിടക്കയില്‍ലായിപോയ ഇടുക്കി, ചുരുളിയിലുള്ള 25 വയസുള്ള ഡെനിഷ് മാത്യവിനും .ഈ മഴകാലത്ത് കയറികിടക്കാന്‍ ഒരു കൂരയില്ലാതെ അലയുന്ന ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയ മണിയറന്‍കുടിസ്വദേശി   ബിന്ദു പി. വി. എന്ന വിട്ടമ്മക്ക് വീടുവയ്ക്കാനും വേണ്ടിയാണ്.. നിങ്ങളുടെ  ഒരുനേരത്തെ ഭക്ഷണത്തിന്‍റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭൃര്‍ഥിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””, 
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Post Your Comments Here ( Click here for malayalam )

Press Esc to close
show more