1 GBP = 103.95

ഭൂമി ഇടപാട്; വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇടയലേഖനം; അധികാരകൈമാറ്റമല്ല, കർദ്ദിനാൾ സ്ഥാനത്യാഗം ചെയ്യണമെന്ന് വിശ്വാസികളുടെ സംഘടന

ഭൂമി ഇടപാട്; വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇടയലേഖനം; അധികാരകൈമാറ്റമല്ല, കർദ്ദിനാൾ സ്ഥാനത്യാഗം ചെയ്യണമെന്ന് വിശ്വാസികളുടെ സംഘടന

ഭൂമി ഇടപാട്: ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ഇടയലേഖനം; അധികാര കൈമറ്റമല്ല, കര്‍ദ്ദിനാളിന്റെ സ്ഥാനത്യാഗം വേണമെന്ന് വിശ്വാസികളുടെ സംഘടന

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരുപതയിലെ വിവാദമായ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സംയുക്ത ഇടയലേഖനം അതിരുപതയിലെ പള്ളികളില്‍ ഇന്ന് കുര്‍ബാന മധ്യേ വായിച്ചു. ഭൂമി ഇടപാടില്‍ സഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടെന്ന് സമ്മതിക്കുന്നതാണ് ഇടയലേഖനം. വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരം കണ്ടെത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ലെന്നും തെറ്റു ചെയ്തവര്‍ സ്ഥാനമൊഴിയുകയും അതിരൂപതയ്ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നുമാണ് വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സിയുടെ നിലപാട്.

അതിരുപതയിലെ അധികാര വിഭജനം സംബന്ധിച്ചും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. സഹായമെത്രാന്മാര്‍ക്കാണ് അതിരുപതയിലെ കൂടുതല്‍ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് തന്നെയാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളും ആയിരിക്കുന്നത്. അതുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുമതലകളുടെ അധിക ഭാരമുണ്ടെന്ന് അധികാര വിഭജനത്തിന് കാരണമായി ഇടയലേഖനത്തില്‍ പറയുന്നു. അതിരൂപതയിലെ ദൈനംദിന ഭരണ ചുമതല സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് കൈമാറി.

വൈദിക സമിതികള്‍ അടക്കമുള്ള പ്രധാനപ്പെട്ട സമിതികള്‍ എല്ലാം വിളിച്ചുചേര്‍ക്കുന്നതും അധ്യക്ഷത വഹിക്കുന്നതും മാര്‍ എടയന്ത്രത്തായിരിക്കും. സഹായ മെത്രാന്‍ ജോസ് പുത്തന്‍വീട്ടിലുമായി സഹകരിച്ചായിരിക്കും അതിരുപതയിലെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

അതേസമയം, അതിരുപതയിലെ അധികാര കൈമാറ്റത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്ന് ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി വ്യക്തമാക്കി. അധികാര കൈമാററ്റമല്ല, സഭയുടെ വിശ്വാസ്യതയും നഷ്ടപ്പെട്ട പണവും തിരിച്ചുപിടിക്കാന്‍ പോരാട്ടം തുടരുമെന്ന് സംഘടന അറിയിച്ചു. ഭൂമി ഇടപാടില്‍ തെറ്റുപറ്റിയെന്ന് കുറ്റസമ്മതം നടത്തിയ കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയുന്നത് വരെ പ്രക്ഷോഭം തുടരും. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടപടി വേണം. അതിനു വേണ്ടി അതിരൂപതയിലെ എല്ലാ ഇടവകകളിലെ വിശ്വാസികളില്‍ നിന്നും ഒപ്പു ശേഖരണം നടത്തും. പരാതി വത്തിക്കാനിലേക്കും അയച്ചു നല്‍കും. തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ കര്‍ദ്ദിനാളിനെതിരെ കോടതിയെ സമീപിക്കാനുമാണ് തീരുമാനം. അതിനു മുന്‍പ് അദ്ദേഹം സ്വമേധയാ സ്ഥാനത്യാഗം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more