1 GBP =
breaking news

കാക്കി കണ്ടപ്പോള്‍ വിയര്‍ത്തു; ഇടവേളയുടെ രഹസ്യമൊഴി പുറത്ത്

കാക്കി കണ്ടപ്പോള്‍ വിയര്‍ത്തു; ഇടവേളയുടെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ന്യായീകരിച്ച് പരസ്യമായി രംഗത്തെത്താറുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിനു നല്‍കിയ രഹസ്യമൊഴി പുറത്ത്.

ദിലീപ് ഇടപെട്ട് തനിക്ക് സിനിമയിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന തരത്തില്‍ നടി അമ്മയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ഇതുവരെ ഭാരവാഹികളുടെ വാദം. എന്നാല്‍ ഈ വാദം പൊളിക്കുന്ന മൊഴിയാണ് ഇടവേള ബാബു രഹസ്യമായി പൊലീസിനു നല്‍കിയിരിക്കുന്നത്.

ഇടവേള ബാബു പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെ; ‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി’

ഇതിനിടെ താര സംഘടനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത് മന്ത്രിമാരും സി.പി.എം നേതാക്കളും രംഗത്തെത്തി. അതേസമയം പാര്‍ട്ടി നടിമാര്‍ക്ക് അനുകൂലമായി പ്രതികരിക്കുമ്പോഴും ഇടതു ടിക്കറ്റില്‍ വിജയിച്ച ജനപ്രതിനിധികളായ താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ജനപ്രതിനിധികളായ താരങ്ങള്‍ ഇതുവരെ തയാറായിട്ടില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more