1 GBP =
breaking news

വീടൊഴിപ്പിക്കലിനെ ചൊല്ലി സംഘർഷം; കുടുംബത്തി​െൻറ ആത്മഹത്യാ ഭീഷണി

വീടൊഴിപ്പിക്കലിനെ ചൊല്ലി സംഘർഷം; കുടുംബത്തി​െൻറ ആത്മഹത്യാ ഭീഷണി

കൊച്ചി: സുഹൃത്തി​​െൻറ ബാങ്ക്​ വായ്​പക്ക്​ ജാമ്യം നിന്നതിന്​ ​ഇടപള്ളിയിലെ പത്തടിപ്പാലം സ്വദേശിയുടെ വീടും പറമ്പുമൊഴിപ്പിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഹൈകോടതി ഉത്തരവ്​ പ്രകാര​ം മാനത്തുപാടത്ത്​ വീട്ടിൽ പ്രീതി ഷാജിയുടെ വീട്​ ഒഴിപ്പിക്കാൻ വന്ന പൊലീസിന്​ നേരെ പെട്രോളൊഴിച്ച്​​ സമരക്കാർ ആത്മഹത്യക്ക്​ ശ്രമിച്ചു.

ഇന്ന്​ രാവിലെ ഏട്ടുമണിക്കകം വീടൊഴിപ്പിച്ച്​ 11 മണിക്ക്​ കോടതി മുമ്പാകെ റിപ്പോർട്ട്​ നൽകണമെന്നായിരുന്നു കോടതി നിർദേശം. ഇതനുസരിച്ച്​ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വീടൊഴിപ്പിക്കാൻ എത്തിയതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.

സംഘർഷ സാധ്യത കണക്കിലെടുത്ത്​ ആർ.ഡി.ഒയുടെ നിർദേശപ്രകാരം പൊലീസ്​ കുടിയൊഴിപ്പിക്കാതെ പിൻവാങ്ങി. പെട്രോളും തീപന്തവുമായി സമരക്കാർ സമരം തുടരുകയാണ്​. സ്ഥലത്ത്​ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more