1 GBP = 103.89

ഈ ക്രിസ്തുമസ് കാലത്ത് എൻ എച്ച് എസ് ജീവനക്കാർക്ക് പത്ത് ശതമാനം വിലക്കിഴിവുമായി ഐസ്ലാൻഡ്

ഈ ക്രിസ്തുമസ് കാലത്ത് എൻ എച്ച് എസ് ജീവനക്കാർക്ക് പത്ത് ശതമാനം വിലക്കിഴിവുമായി ഐസ്ലാൻഡ്

ലണ്ടൻ: ഫ്രോസൺ ഫുഡ് രംഗത്തെ സ്പെഷ്യലിസ്റ്റുകളായ ഐസ്ലാൻഡ് ഈ ക്രിസ്തുമസ് കാലത്ത് എൻ എച്ച് എസ് അടക്കമുള്ള അവശ്യ സർവീസുകളിൽ ജീവനക്കാർക്ക് പത്ത് ശതമാനം വിലക്കിഴിവ് നൽകുന്നു. നവംബർ 27ന് ആരംഭിച്ച വിലക്കിഴിവ് ഡിസംബർ 17ന് അവസാനിക്കും. രാവെന്നോ പകലെന്നോയില്ലാതെ ജോലി ചെയ്യുന്ന അവശ്യ സർവീസുകളിലെ ജീവനക്കോരോടുള്ള നന്ദി സൂചകമായാണ് ഐസ്ലാൻഡ് വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുള്ളത്.

എൻ എച്ച് എസ്‌, പോലീസ്, ഫയർ തുടങ്ങി മുപ്പത്തിയൊന്നോളം അവശ്യ സർവീസുകളിലെ ജീവനക്കാർക്കാകും ആനുകൂല്യം ലഭിക്കുക. ആനുകൂല്യം ലഭിക്കുന്നതിന് സാധനങ്ങൾ വാങ്ങുമ്പോൾ ബ്ലൂലൈറ് കാർഡ് കാണിക്കണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ കാരിയർ ബാഗുകൾ, പ്രൊമോഷണൽ ഐറ്റംസ് തുടങ്ങിയവക്ക് ആനുകൂല്യം ലഭിക്കുകയില്ല.

ഐസ്ലാൻഡ് ഉടമ സർ മാൽകം വാൾക്കറാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. അവശ്യ സർവീസുകളിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, അവരോടുള്ള ബഹുമാനാർത്ഥമാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more