1 GBP = 103.81

ഹൈദരാബാദ്​ നിംസിൽ കോവാക്​സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു

ഹൈദരാബാദ്​ നിംസിൽ കോവാക്​സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത്​ ബ​യോ​ടെ​ക്ക് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്‌​സി​ൻ ‘കോ​വാ​ക്‌​സി’​​െൻറ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ചൊ​വ്വാ​ഴ്​​ച ഹൈ​ദ​രാ​ബാ​ദി​ലെ നി​സാം​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (നിം​സ്) ആ​രം​ഭി​ച്ചു. ക്ലി​നി​ക്ക​ൽ ​ട്ര​യ​ലി​നാ​യി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​​െൻറ (ഐ.​സി.​എം.​ആ​ർ) അ​നു​മ​തി ല​ഭി​ച്ച 12 സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ നിം​സ്. പ​ട്ന​യി​ലെ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്​​ച ​ 100 പേ​രി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കും. ഐ.​സി.​എം.​ആ​റി​​െൻറ പു​ണെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ രോ​ഗി​ക​ളു​ടെ സാ​മ്പി​ളു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കോ​വി​ഡ് 19​െൻ​റ ജ​നി​ത​ക​ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ഭാ​ര​ത് ബ​യോ​ടെ​ക്ക്‌ ‘ബി​ബി​വി152 കോ​വി​ഡ്‌ വാ​ക്‌​സി​ൻ’ വി​ക​സി​പ്പി​ച്ച​ത്‌.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ​രെ​യാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും ആ​ദ്യ​ഘ​ട്ട ട്ര​യ​ലി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യെ​ന്നും പ​ട്​​ന എ​യിം​സ് ത​ല​വ​ൻ ‌‌ഡോ ​സി.​എം. സി​ങ് പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ൻ 28 ദി​വ​സം വേ​ണ്ടി​വ​രും. മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​കാ​ൻ ആ​റ് മു​ത​ൽ എ​ട്ട് മാ​സം വ​രെ സ​മ​യ​മെ​ടു​ക്കും. ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​​െൻറ എ​ണ്ണം ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​​െൻറ ഫ​ലം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും മ​റ്റ് ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക. ഐ.​സി.​എം.​ആ​റി​​െൻറ അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി, വി​ശാ​ഖ​പ​ട്ട​ണം, റോ​ത്ത​ക്ക്‌, പ​ട്‌​ന, ബം​ഗ​ളൂ​രു, നാ​ഗ്‌​പൂ​ർ, ഗോ​ര​ഖ്‌​പൂ​ർ, ഹൈ​ദ​രാ​ബാ​ദ്‌, ആ​ര്യ​ന​ഗ​ർ, കാ​ൺ​പൂ​ർ, ഗോ​വ, കാ​ട്ട​ൻ​കു​ള​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്‌ ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്‌. ആ​ഗ​സ്​​റ്റ്​ 15ന​കം വാ​ക്​​സി​ൻ പു​റ​ത്തി​റ​ക്കാ​നു​ള്ള ​​ശ്ര​മ​ത്തി​ലാ​ണ്​ ത​​ങ്ങ​ളെ​ന്ന്​ ഐ.​സി.​എം.​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ൽ​റാം ഭാ​ർ​ഗ​വ പ​റ​ഞ്ഞി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more