1 GBP = 103.96

ഗ്ലോസ്റ്റെർഷെയറിൽ കാറിനുള്ളിൽ രണ്ടു സ്യൂട്ട്കെയ്സുകളിലായി സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

ഗ്ലോസ്റ്റെർഷെയറിൽ കാറിനുള്ളിൽ രണ്ടു സ്യൂട്ട്കെയ്സുകളിലായി സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

ഗ്ലോസ്റ്റെർഷെയർ: ഗ്ലോസ്റ്റർഷെയറിൽ ഒരു ക്വാറിക്ക് സമീപമായി കാറിൽ നിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ രണ്ടു സ്യൂട്ട്കെയ്സുകളിലായി കണ്ടെത്തി. കാർ ഡ്രൈവർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വഴിയാത്രക്കാർ നൽകിയ വിവരമനുസരിച്ച് പോലീസെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് രണ്ട് സ്യൂട്ട്‌കേസുകളിലായി മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

 

ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഗ്ലൗസെസ്റ്റർഷയർ പോലീസിനെ ഫോറസ്റ്റ് ഓഫ് ഡീനിലെ കോൾഫോർഡിനടുത്ത് നിന്ന് വിളിച്ചത്. തുടർന്ന് പോലീസെത്തി വാഹനത്തിൽ നിന്ന് ഒരു പുരുഷനെയും സ്ത്രീയെയും ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മുപ്പത് വയസ്സുള്ള വോൾവർഹാംപ്ടണിലുമുള്ള പുരുഷനെയും ഇരുപത് വയസ്സുള്ള ബർമിംഗ്ഹാമിൽ നിന്നുമുള്ള സ്ത്രീയെ ചോദ്യം ചെയ്യുന്നതിനായി 36 മണിക്കൂറിലധികം സമയം ഡിറ്റക്ടീവുകൾ എടുത്തിരുന്നു, തുടർന്നായിരുന്നു അറസ്റ്റ്.

അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടെതാണെന്ന് ഉദ്യോഗസ്ഥർ കരുതുന്നുണ്ടെങ്കിലും ഇരയെ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന നടക്കുന്നു. എ 4136 ലെ റോഡ് അടയ്ക്കൽ വെള്ളിയാഴ്ച വരെ നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more