1 GBP = 103.68

ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ അടക്കമുള്ള 38 രാജ്യങ്ങള്‍ക്കെതിരായ വിമര്‍ശനം ഉന്നയിക്കപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയും പ്രതികാര നടപടികളും നേരിടേണ്ടി വരുന്ന രാജ്യങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടാണ് സെക്രട്ടറി ജനറല്‍ അവതരിപ്പിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 38 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളാണ് ഇതില്‍ പലതെന്നും സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.

നിയമപരമായും രാഷ്ട്രീയപരമായുമുള്ള തടസ്സങ്ങള്‍ ഉണ്ടാക്കി സംഘടനകളെ നിശബ്ദമാക്കാനാണ് ശ്രമം. ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന ചില സര്‍ക്കാരിതര സംഘടനകളെ ലൈസന്‍സ് പുതുക്കി നല്‍കാതെ ഇന്ത്യയില്‍ ഒതുക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ സംഘടനകള്‍ വിദേശത്ത് നിന്ന് ധനസഹായം വാങ്ങിക്കുന്നത് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം തടസ്സപ്പെടുത്തിയെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

ഇന്ത്യയോടൊപ്പം ചൈന, പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അന്‍റോണിയോ ഗുട്ടേഴ്സ് ഓര്‍മ്മിപ്പിച്ചു. മനുഷ്യാവകാശ സംഘടനകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവര്‍ ആളുകള്‍ക്ക് ലഭ്യമാക്കുന്ന നിരവധിയായ സഹായങ്ങളെ തടസ്സപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ സെക്രട്ടറി ജനറല്‍

പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more