1 GBP = 103.69

കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ആദ്യ മലയാളി മരണമടഞ്ഞു…

കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ആദ്യ മലയാളി മരണമടഞ്ഞു…
കഴിഞ്ഞ പത്ത് ദിവസത്തോളമായി കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തൽമണ്ണക്കാരൻ ഡോക്ടർ പച്ചീരി ഹംസ വെസ്റ്റ് മിഡ്ലാൻറിൽ ബർമിംങ്ങ ഹാമിൽ മരിച്ചു.
മലപ്പുറം ജില്ല പെരിന്തൽമണ്ണ പൊന്ന്യാകുർശിയിലെ ഡോക്ടർ പച്ചീരി ഹംസയാണ് ഇന്ന് (ബുധൻ)  വെസ്റ്റ് മിഡ്ലാൻറിലെ ബർമിംങ്ഹാമിൽ
മരണമടഞ്ഞത്. 80 വയസായിരുന്നു. പരേതനായ പച്ചീരി അയമുട്ടിയുടെ മകനാണ്. കഴിഞ്ഞ പത്ത്  ദിവസത്തോളമായി ഡോക്ടർ ഹംസ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.
നിലവിലെ സാഹചര്യത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം യുകെയിൽ തന്നെ നടത്തുമെന്നാണ് അറിയുന്നത്.
വർഷങ്ങളായി അവിടെ എൻ.എച്ച്.എസ് സർവീസിൽ ഡോക്ടറായി ജോലി ചെയ്ത് റിട്ടയർ ചെയ്തിരിക്കുകയായിരുന്നു.
 ഭാര്യ റോസ്ന(കോയമ്പത്തൂർ) മക്കൾ ഷബ്നം, സക്കീർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more