1 GBP = 103.14

ബ്രിട്ടനിലെ വിഖ്യാതമായ പ്രഭുസഭയ്ക്ക് അന്ത്യമൊരുങ്ങുന്നുവോ? റഫറണ്ടം ആവശ്യപ്പെട്ട് പെറ്റിഷനിൽ ഒപ്പ് വച്ചവർ ഒന്നര ലക്ഷമായി

ബ്രിട്ടനിലെ വിഖ്യാതമായ പ്രഭുസഭയ്ക്ക് അന്ത്യമൊരുങ്ങുന്നുവോ? റഫറണ്ടം ആവശ്യപ്പെട്ട് പെറ്റിഷനിൽ ഒപ്പ് വച്ചവർ ഒന്നര ലക്ഷമായി

ലണ്ടൻ: ബ്രിട്ടനിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും തിരുത്താനും അവകാശമുള്ള പ്രഭുസഭക്ക് അന്ത്യമൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം എഴുന്നൂറ് വർഷത്തോളം പഴക്കമുള്ളതാണ് ബ്രിട്ടന്റെ ഭരണ സിരാകേന്ദ്രത്തിലെ പ്രഭുസഭ. രാജ്ഞി നിയമിക്കുന്നവരാണ് പ്രഭുസഭയിലെത്തുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ ഇടപെടുന്നതിനും പ്രഭു സഭക്ക് കഴിയും.

ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുന്നത് പ്രഭുസഭയുടെ ഇടപെടലെന്നാണ് സർക്കാരിന്റെയും പരാതി. ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിന് സർക്കാർ മുന്നോട്ട് വച്ച പത്തോളം നിർദ്ദേശങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടക്ക് തന്നെ പ്രഭുസഭ തള്ളിയത്. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ ജനങ്ങൾ തിരഞ്ഞെടുക്കാത്ത പ്രഭുസഭ നിയന്ത്രിക്കുന്നതിനെ ഇതിനകം തന്നെ പലരും ചോദ്യം ചെയ്തു കഴിഞ്ഞു. ഇത് തന്നെയാകും സർക്കാരിനെയും ചൊടിപ്പിക്കുന്നത്.

പ്രഭുസഭക്ക് വേണ്ടി റഫറണ്ടം നടത്തണം എന്നാവശ്യപ്പെട്ട് നൽകിയ ഓൺലൈൻ പെറ്റിഷനിൽ ഇതിനകം തന്നെ 145,000 ത്തോളം ആളുകൾ ഒപ്പു വച്ച് കഴിഞ്ഞു. സർക്കാരിന്റെ ഒരു ഇടപെടൽ വേണമെങ്കിൽ 10,000 ഒപ്പുകൾ മതിയാകും. ഒപ്പുവച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ വിഷയം പാർലമെന്റിൽ ചർച്ചക്ക് വയ്ക്കും. ജൂൺ പതിനെട്ടിനാണ് പാർലമെന്റ് ഇത് ചർച്ച ചെയ്യുക. ബ്രിട്ടീഷ് ജനതയുടെ അധികാരത്തെയാണ് പ്രഭുസഭ ചോദ്യം ചെയ്യുന്നതെന്ന് ട്രേഡ് സെക്രട്ടറി ലിയാം ഫോക്സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more