1 GBP = 103.69

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ആശുപത്രികളിൽ സമ്മർദ്ദമേറുന്നു

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ആശുപത്രികളിൽ സമ്മർദ്ദമേറുന്നു

ലണ്ടൻ: ചികിത്സ ലഭിക്കേണ്ടുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും സമ്മർദ്ദമേറുന്നതായി റിപ്പോർട്ട്. സൗത്ത് ഈസ്റ്റിലെ എൻ എച്ച് എസ് ആശുപത്രികളിലാണ് സമ്മർദ്ദ്‌മേറുന്നത്.
ലണ്ടനിലെ പാരാമെഡിക്കുകൾക്ക് ഇപ്പോൾ ഒരു ദിവസം ഏകദേശം 8,000 കോൾ ഔട്ടുകളാണ് ലഭിക്കുന്നത്. ബോക്സിംഗ് ദിനത്തെ ലണ്ടൻ ആംബുലൻസ് സേവനത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ഒന്നായി വിശേഷിപ്പിക്കുന്നു.

ഗുരുതരമായ അടിയന്തിര സാഹചര്യമുണ്ടെങ്കിൽ മാത്രമേ 999 എന്ന നമ്പറിൽ വിളിക്കാവൂവെന്ന് ആംബുലൻസ് വിഭാഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഞായറാഴ്ച യുകെയിൽ 30,501 അണുബാധകളും 316 മരണങ്ങളും രേഖപ്പെടുത്തി. ഡിസംബർ 24 നും 28 നും ഇടയിൽ സ്‌കോട്ട്‌ലൻഡ് മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാത്തതിനാൽ യഥാർത്ഥ കേസുകളുടെ എണ്ണം കൂടുതലായിരിക്കാം, അതേ കാലയളവിൽ വടക്കൻ അയർലൻഡ് കേസുകളോ മരണ വിവരങ്ങളോ നൽകുന്നില്ല.
ഡിസംബർ 22 ന് യുകെയിലുടനീളം 21,286 പേർ കൊറോണ വൈറസുമായി ആശുപത്രിയിൽ ഉണ്ടായിരുന്നതായി സർക്കാർ ഔദ്യോഗിക കണക്കുകൾ വ്യ്ക്തമാക്കുന്നു.

പുതിയ കൊറോണ വൈറസ് വേരിയന്റ് വ്യാപനത്തിന് ആക്കം കൂടിയതോടെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലെന്ന് ഹെൽത്ത് മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. ബോക്സിംഗ് ദിനത്തിൽ ലണ്ടൻ ആംബുലൻസ് സർവീസിന് ലഭിച്ചത് 7,918 കോളുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസത്തേതിൽ നിന്നും 2500 കോളുകൾ അധികമാണ് ലഭിച്ചത്. പല ആശുപത്രികളിലും ആംബുലൻസ് ജീവനക്കാർക്ക് രോഗികളെ കൈമാറാൻ ആറു മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതിവിശേഷവുമുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more