1 GBP = 103.12

ഹോർഷാമിൽ ലെവൽക്രോസിൽ വച്ച് കാറിൽ ട്രെയിനിടിച്ച് പതിനഞ്ചകാരനും മുത്തശ്ചനും ദാരുണാന്ത്യം

ഹോർഷാമിൽ ലെവൽക്രോസിൽ വച്ച് കാറിൽ ട്രെയിനിടിച്ച് പതിനഞ്ചകാരനും മുത്തശ്ചനും ദാരുണാന്ത്യം

ഹോർഷം: വെസ്റ്റ് സസ്സെക്‌സിലെ ഹോർഷമിലെ ഒരു ലെവൽ ക്രോസിൽ വച്ചാണ് കാറിൽ ട്രയിനിടിച്ച് പതിനഞ്ചുകാരനായ ബാലനും മുത്തശ്ചനും തൽക്ഷണം മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മുന്നറിയിപ്പ് വകവയ്ക്കാതെ സേഫ്റ്റി ബാരിയറിന് വശത്ത് കൂടി കാറ് ഓടിച്ച് പോയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സ്സാക്ഷികൾ പറയുന്നു. അപകടം നടക്കുന്ന സമയത്ത് സേഫ്റ്റി ബാരിയറുകൾ ട്രയിൻ വരുന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി മുറിഞ്ഞു പോയതായി ദൃക്‌സാക്ഷികൾ പറയുന്നു.

ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും വെസ്സക്സ് പോലീസും പാരാമെഡിക്കുകളും സംഭവ സ്ഥാലത്തെത്തി. അപകടത്തെത്തുടർന്ന് ട്രയിൻ നിറുത്തിയിടുകയായിരുന്നു. ഏകദേശം 150ഓളം യാത്രക്കാരെ ട്രയിനിൽ നിന്നൊഴിപ്പിച്ച് പകരം യാത്രാ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. ഹോർഷത്തിനും പുൾബോറോയ്ക്കും ഇടയിൽ ഗതാഗത തടസ്സം ഉണ്ടാകുമെന്ന് സതേൺ റയിൽവേ മുന്നറിയിപ്പ് നൽകിയിരുന്നു. പകരം സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ബ്രെറ്റ് വാൾക്കർ സംഭവത്തെ അതിദാരുണം എന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ചുള്ള പൂർണ്ണ അന്വേഷണം നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫുടബോൾ ആരാധകരായ പതിനഞ്ച് കാരനും മുത്തശ്ചനും ഫുട്‍ബോൾ മത്സരം കാണാൻ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more