1 GBP = 103.81

ഹോങ്കോങ് മാധ്യമ സ്ഥാപന ഉടമക്ക് അഞ്ചുവർഷം തടവ്

ഹോങ്കോങ് മാധ്യമ സ്ഥാപന ഉടമക്ക് അഞ്ചുവർഷം തടവ്

ഹോങ്കോങ്: ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചുവന്ന മാധ്യമ സ്ഥാപന ഉടമയും സംരംഭകനുമായ ജിമ്മി ലൈ യ്ക്ക് കോടതി അഞ്ചുവർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. വഞ്ചനക്കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രക്ഷോഭം നയിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനും അടുത്തിടെ അദ്ദേഹം 20 മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ജിമ്മി ലൈ വിചാരണ നേരിടുന്നു. 

ഈ കേസിൽ ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്ന് വിലയിരുത്തലുണ്ട്. ആപ്പിൾ ഡെയ്‍ലി പത്രം ഉടമയായ അദ്ദേഹം ജോർഡാനോ വസ്ത്ര ശൃംഖല അടക്കം നിരവധി സംരംഭങ്ങളുടെ സ്ഥാപകനും ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ സാമ്പത്തിക പിൻബലവുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more