1 GBP = 103.12

സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവരും ദൈവത്തി​െൻറ മക്കൾ: നിലപാടറിയിച്ച്​ മാർപ്പാപ്പ

സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവരും ദൈവത്തി​െൻറ മക്കൾ: നിലപാടറിയിച്ച്​ മാർപ്പാപ്പ

വത്തിക്കാൻ: സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്ന്​ ഫ്രാൻസിസ്​ മാർപ്പാപ്പ ആവശ്യപ്പെട്ടു. റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയിലായിരുന്നു സ്വവർഗ ബന്ധങ്ങൾ അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തിക്കൊണ്ട്​ ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തിയത്​.

സ്വവർഗ പ്രണയിനികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്​. അവരും ദൈവത്തി​െൻറ മക്കളാണ്​. സ്വവർഗാനുരാഗിയായത്​ കൊണ്ട്​ ആരെയും പുറത്താക്കുകയോ, ദയനീയമായ അവസ്ഥയിലേക്ക്​ നയിക്കുകയോ ചെയ്യരുതെന്നും ഫ്രാൻസിസ്​ മാർപ്പാപ്പ പറഞ്ഞു. മുമ്പും സ്വവർഗാനുരാഗികൾക്ക്​ വേണ്ടി ശബ്​ദിച്ചിട്ടുള്ളയാളാണ്​ മാർപ്പാപ്പ. സ്വവർഗാനുരാഗികൾ, ജിപ്സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെ ക്രോധം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ അദ്ദേഹം ഹിറ്റ്​ലറോടായിരുന്നു ഉപമിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more