1 GBP = 103.12

വീടുകൾ വിൽക്കാൻ പ്ലാനുണ്ടോ? പതിനായിരക്കണക്കിന് പൗണ്ട് അധിക ലാഭം കൊയ്യാൻ ചില വഴികളുണ്ട്

വീടുകൾ വിൽക്കാൻ പ്ലാനുണ്ടോ? പതിനായിരക്കണക്കിന് പൗണ്ട് അധിക ലാഭം കൊയ്യാൻ ചില വഴികളുണ്ട്

ലണ്ടൻ: ബ്രിട്ടനിൽ ജീവിക്കുന്ന മലയാളികൾ അധികവും വീടുകൾ സ്വന്തമാക്കിയവരും എന്നാൽ കൂടുതൽ സൗകര്യങ്ങളോടെയുള്ള മറ്റൊരു വീട് സ്വന്തമാക്കുന്നവരും, അതിന് തയ്യാറെടുക്കുന്നവരും ഏറെയാണ്. ആദ്യം സ്വന്തമാക്കിയ വീട് വിൽക്കുമ്പോൾ അധികമായി കുറച്ച് ലാഭം നേടാൻ ചില വഴികളുമുണ്ട്. ഡുവേറ്റ്.കോം എന്ന കമ്പനി നടത്തിയ പഠനങ്ങളിലാണ് ചില സൗകര്യങ്ങൾ അധികമായുണ്ടെങ്കിൽ കൂടുതൽ പണം നൽകുന്നതിന് വീട് വാങ്ങാനെത്തുന്നവർക്ക് മടിയില്ലെന്ന് വ്യക്തമാക്കുന്നത്.

രണ്ടായിരത്തിലധികം ബയർമാരിൽ നടത്തിയ പഠനങ്ങളിൽ ഏറ്റവും അധികമായി പണം മുടക്കാൻ തയ്യാറായത് സ്വിമ്മിങ് പൂളിന് വേണ്ടിയാണ്. പതിനായിരം പൗണ്ട് വരെ അധികമായി നൽകാൻ തയ്യാറാണ്. അതുപോലെ തന്നെ കുട്ടികൾക്കായി ഏറ്റവും നല്ല സ്‌കൂൾ അടുത്തുണ്ടെങ്കിൽ £8000, ഗാർഡൻ ചുറ്റുമതിലിന് £6000, തെക്ക് വശത്തിനഭിമുഖമായി ഗാർഡൻ ആണെങ്കിൽ £5000, മുറികൾ എക്സ്പാൻഡ് ചെയ്യാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ £4500, ഗ്യാരേജിന് £4500, ഡ്രൈവ് വേ പാർക്കിങ് £4000, സ്മാർട്ട് ഫീച്ചേഴ്സ്( ലൈറ്റിങ്, ഹീറ്റിങ് മുതലായവ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്നവ) £3500, രണ്ടാമതൊരു റിസപ്‌ഷൻ റൂം £3000, നല്ല അയൽക്കാർ £2000, സോളാർ പാനൽ £1500, ഓപ്പൺ ഫയർ £1000, ജാക്യുസി ബാത്ത് £1000 എന്നിങ്ങനെ പോകുന്നു വാങ്ങാനെത്തുന്നവർ അധികമായി പരിഗണിക്കുന്നത്.

ഇത്തരം കാര്യങ്ങളിൽ വീട് വിൽക്കുന്നവർ അല്പം ശ്രദ്ധ ചെലുത്തിയാൽ ശരാശരി വിലയിൽ നിന്ന് അധികമായി പതിനായിരക്കണക്കിന് പൗണ്ട് നേടാനാകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more